കൊച്ചി∙ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ഹൈബി ഈഡൻ എംപിയും മൂന്ന് എംഎൽഎമാരും കേസിൽ പ്രതികളാണ്. എറണാകുളം ഡിസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ഹൈബി ഈഡൻ എംപിയും മൂന്ന് എംഎൽഎമാരും കേസിൽ പ്രതികളാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. സ്റ്റേഷൻ കത്തിച്ചുകളയുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായി എഫ്ഐആറിലുണ്ട്. ടി.ജെ.വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള എംഎൽഎമാർ.

പൊലീസ് സ്റ്റേഷനു പുറമേ പാലാരിവട്ടം ജംക്‌ഷനും ഉപരോധിച്ചിരുന്നു. ഇന്നു പുലർച്ചെ 1.55ന് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിച്ചത്. പൊലീസ് സമവായത്തിലെത്താൻ വിമുഖത കാട്ടിയതോടെ ഉപരോധ സമരം ആറുമണിക്കൂലേറെ നീണ്ടിരുന്നു. പ്രതിഷേധം കനത്തതോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ പൊലീസ് ഹാജരാക്കി. പ്രവർത്തകർക്കു ജാമ്യം ലഭിച്ചതോടെയാണു ജനപ്രതിനിധികൾ അടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചത്.

ADVERTISEMENT

ഡിസിസി പ്രസിഡന്റിനും എംപിക്കും എംഎൽഎമാർക്കും പുറമേ ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ്, രാജു പി.നായർ, വി.കെ.മിനിമോൾ, അബിൻ‍ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സ്റ്റേഷന്റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. സംഭവമറിഞ്ഞു കൂടുതൽ പ്രവർത്തകരെത്തി പാലാരിവട്ടം ജംക്‌ഷനിൽ റോഡും ഉപരോധിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാരും സമരക്കാരും തമ്മിൽ ഇതിനിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി.

കരിങ്കൊടി കാട്ടിയ ഏഴു പ്രവർത്തകരെയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ആദ്യം ജാമ്യത്തിൽ വിടാനൊരുങ്ങിയെങ്കിലും സിപിഎമ്മിന്റെ നേതാക്കൾ സ്റ്റേഷനിലെത്തിയതോടെ പുതിയ എഫ്ഐആർ ഇട്ടു കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണു കോൺഗ്രസ് ആരോപണം. ഇതോടെയാണു പ്രവർത്തകരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് ഉപരോധം തുടങ്ങിയത്. ജനപ്രതിനിധികളുൾപ്പെടെയുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കിൽ തല്ലിയോടിക്കുമെന്നു സ്റ്റേഷനുള്ളിൽ നിന്ന് എസ്ഐ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പ്രവർത്തകർ ഉള്ളിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയും ചെറിയതോതിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു.

ADVERTISEMENT

സ്റ്റേഷനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രവർത്തകർ ജാമ്യത്തിൽ ഇറങ്ങിയ ശേഷമേ സ്റ്റേഷൻ ഉപരോധം അവസാനിപ്പിക്കൂ എന്ന നിലപാടിൽ നേതാക്കളും പ്രവർത്തകരും ഉറച്ചു നിന്നതോടെ പൊലീസ് പ്രതിരോധത്തിലാവുകയായിരുന്നു.

English Summary:

Congress Leadership Faces Heat with FIR for Threatening to Torch Police Station