വെല്ലിങ്ടൻ‌ ∙ ന്യൂസീലൻഡ് പാർലമെന്റിലെ പ്രായം കുറഞ്ഞ അംഗമായ ഹന റോഹിതി മെയ്പി ക്ലാർക്ക് അടുത്തിടെ പാർലമെന്റിൽ നടത്തിയ ഉജ്ജ്വല പ്രസംഗത്തെ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. 21കാരിയായ മെയ്പി ക്ലാർക്ക് ന്യൂസീലൻഡിന്റെ 170 വർഷ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ‌ ∙ ന്യൂസീലൻഡ് പാർലമെന്റിലെ പ്രായം കുറഞ്ഞ അംഗമായ ഹന റോഹിതി മെയ്പി ക്ലാർക്ക് അടുത്തിടെ പാർലമെന്റിൽ നടത്തിയ ഉജ്ജ്വല പ്രസംഗം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. 21കാരിയായ മെയ്പി ക്ലാർക്ക് ന്യൂസീലൻഡിന്റെ 170 വർഷ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ് രാജ്യത്തെ തദ്ദേശീയരായ മവോരി സമുദായത്തിൽനിന്ന് മെയ്പി ക്ലാർക്ക് പാർലമെന്റിലെത്തിയത്.

കഴിഞ്ഞ മാസം, തന്നെ പാർലമെന്റിലേക്ക് അയച്ച ജനങ്ങളെ അഭിസംബോധന ചെയ്യവെ, ‘നിങ്ങൾക്കായി ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യും’ എന്ന മെയ്പി ക്ലാർക്കിന്റെ വാക്കുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. മവോരി സമുദായത്തിന്റെ തദ്ദേശീയ ഗോത്ര ഭാഷയിലാണ് അവർ പ്രസംഗിച്ചത്. പരിസ്ഥിതിയും ജലവും മണ്ണും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്.  ഇല്ലാതായിക്കൊണ്ടിരിക്കുന്ന മവോരി ഭാഷയും സംസ്കാരവും സംരക്ഷിക്കാന്‍ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. 

ADVERTISEMENT

ഓക്‌ലൻഡിനും ഹാമിൽട്ടനും ഇടയിലുള്ള ചെറു പട്ടണമായ ഹൻട്‌ലിയാണ് മെയ്പി ക്ലാർക്കിന്റെ സ്വദേശം. രാഷ്ട്രീയപ്രവർത്തക എന്നതിലുപരിയായി മവോരി ഭാഷയുടേയും സംസ്കാരത്തിന്റേയും സംരക്ഷകയായാണ് മെയ്പി ക്ലാർക്ക് സ്വയം കാണുന്നത്. പുതുതലമുറയിലെ മവോരികള‌ുടെ ശബ്ദം മറ്റുള്ളവർ കേൾക്കണമെന്നും അവർ പറയുന്നു. 

English Summary:

Video of New Zealand Politician's Powerful Speech Goes Viral