കൊച്ചി∙ കോതമംഗലം ഇഞ്ചൂരിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ കാണാതായ കുട്ടിയെ രാത്രി 9.20 ഓടെ കോട്ടയം ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കണ്ടെത്തിയത്. കെഎസ്ആർടിസി ബസിൽ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി പൊലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. കുട്ടി വിഡിയോ കോളിലൂടെ മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയുടെ ബന്ധു സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും വീട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ കുട്ടി വീടു വിട്ടിറങ്ങിയതാണെന്നുമാണ് വിവരം. 

ADVERTISEMENT

ഇഞ്ചൂര്‍ സ്വദേശിയുടെ കുട്ടിയെയാണ് കാണാതായത്. വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനു പിന്നാലെ തിരച്ചിൽ ആരംഭിച്ചിരുന്നു. മാതിരപ്പിള്ളി പ്രദേശത്ത് കൂടി കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചങ്ങനാശേരിയിൽ നിന്ന് കണ്ടെത്തിയത്.

English Summary:

13-year-old girl who went missing from Kothamangalam was found in Changanassery