മുബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ് ദാവൂദിന്റെ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതെന്ന് അജയ് ശ്രീവാസ്തവ. അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തിൽ വാങ്ങിയത് മുൻ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ‘‘എനിക്ക് ദാവൂദിനെ തോൽപ്പിക്കണം, എവിടെയാണോ ദാവൂദ് താമസിച്ചത് അവിടെ എനിക്ക് താമസിക്കണം. ഇപ്പോൾ വാങ്ങിയ സ്ഥലത്തിനു ചുറ്റുമുള്ള സ്ഥലം വാങ്ങിയത് ഞാനാണ്. ഈ ചെറിയ സ്ഥലം മാത്രമാണ് ഒഴിവായത്. അതുകൊണ്ടാണ് ഈ സ്ഥലവും വലിയ വില നൽകി വാങ്ങിയത്’’–. അജയ് പറഞ്ഞു. 15,000 രൂപ അടിസ്ഥാന വിലയിട്ടിരുന്ന സ്ഥലം രണ്ട് കോടി രൂപയ്ക്കാണ് വാങ്ങിയത്. ദാവൂദുമായി ബന്ധപ്പെട്ട വസ്തുക്കൾ കുറേ വർഷമായി ലേലത്തിൽ വാങ്ങിക്കുന്ന ആളാണ് അജയ് ശ്രീവാസ്തവ. 

ADVERTISEMENT

2001ൽ ദാവൂദിന്റെ സ്ഥലം ലേലത്തിൽ വച്ചെങ്കിലും ആരും വാങ്ങാൻ വന്നില്ലെന്ന് അജയ് ശ്രീവാസ്തവ പറ‍ഞ്ഞു. ഭയം മൂലമാണ് ആരും ലേലത്തിൽ പങ്കെടുക്കാൻ തയാറാകാതിരുന്നത്. തുടർന്നാണ് താൻ ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പഡയിലെ ദാവൂദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് കടകൾ ശ്രീവാസ്തവ വാങ്ങി. അന്ന് ലേലത്തിൽ പങ്കെടുത്തത് ശ്രീവാസ്തവ മാത്രമായിരുന്നു. എന്നാൽ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മക്കൾ കോടതിയെ സമീപിച്ചതോടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. 2011ൽ മുംബൈയിലെ കോടതി ശ്രീവാസ്തവയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹസീനയുടെ മക്കൾ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.  

താൻ ലേലത്തിൽ പങ്കെടുത്തോടെ കൂടുതൽ ആളുകൾ ലേലത്തിൽ പങ്കെടുക്കാൻ തയാറായി മുന്നോട്ടു വന്നുവെന്ന് ശ്രീവാസ്തവ പറഞ്ഞു. ‘‘പതിനൊന്ന് വർഷം മുമ്പ് ദാവൂദിന്റെ സംഘത്തിൽനിന്നു ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് എനിക്ക് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല് വർഷം മുമ്പ് ദാവൂദിന്റെ കുടുംബം അഭിഭാഷകൻ വഴി എന്നെ ബന്ധപ്പെട്ടു. ലേലത്തിൽ പിടിച്ചെടുത്ത സ്ഥലം തിരികെ നൽകണമെന്നും എത്ര പണം ആവശ്യമാണെങ്കിലും നൽകാമെന്നും അറിയിച്ചു. എന്നാൽ ഞാൻ നിരസിച്ചു. എന്റെ ലക്ഷ്യം പണമുണ്ടാക്കലായിരുന്നില്ല’’–ശ്രീവാസ്തവ പറഞ്ഞു. 

ADVERTISEMENT

2020ൽ ദാവൂദിന്റെ കുടുംബ വസതി ശ്രീവാസ്തവ വാങ്ങിയിരുന്നു. അവിടെ മദ്രസകൾ പ്രവർത്തിക്കുന്ന രീതിയിലുള്ള ഹിന്ദുസ്കൂൾ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സനാതന ധർമ പാഠശാല രൂപീകരിച്ചു. ദാവൂദിന്റെ കുടുംബ വസതിയോടടുത്തുള്ള സ്ഥലമാണ് കഴിഞ്ഞ ദിവസം വാങ്ങിയത്. ഈ സ്ഥലം മറ്റാരെങ്കിലും ലേലത്തിൽ വാങ്ങിയാൽ അടുത്തുള്ള മറ്റു സ്ഥലങ്ങളുടെ മൂല്യം നഷ്ടമാകും. അതാണ് ഉയർന്ന തുക നൽകി ഈ സ്ഥലവും വാങ്ങിയതെന്നും ശ്രീവാസ്തവ പറ‍ഞ്ഞു. ജ്യോതിഷ പ്രകാരമാണ് സ്ഥലം വാങ്ങിയതെന്നും ശ്രീവാസ്തവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English Summary:

I want to defeat Dawood; Ajay Srivastava