ന്യൂഡൽഹി∙ ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്‍. പുതുച്ചേരി ജിപ്‍മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്‍. പുതുച്ചേരി ജിപ്‍മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇത് അടുത്തായാഴ്ച സുപ്രീംകോടതി പരിഗണിക്കും. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ഇ.ഡി അടുത്താഴ്ച കോടതിയിൽ വ്യക്തമാക്കും. 

ജിപ്‌മെറിലെ  ഫിസിക്കൽ മെഡിസിൻ  ആൻഡ് റീഹാബിലിറ്റേഷൻ തയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. നിലവിൽ ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലാണ് ശിവശങ്കർ. ഇതിനിടെ, ശിവശങ്കറിന്റെ ഇടക്കാല ജാമ്യം റിപ്പോർട്ട് പരിഗണിക്കുന്നതുവരെ കോടതി നീട്ടി നൽകി. 

ADVERTISEMENT

ഇ.ഡി. ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജിപ്‌മെറിലെ ഡോക്‌ടർമാരുടെ മെഡിക്കൽ ബോർഡിനോട് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചത്. ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.നവീൻകുമാർ ആണ് മെഡിക്കൽ ബോർഡിന്റെ ചെയർമാൻ. ഡോ.പ്രദീപ് പങ്കജാക്ഷൻ നായർ, ഡോ.സാത്യ പ്രഭു എന്നിവരായിരുന്നു മെഡിക്കൽ ബോർഡിലെ രണ്ട് അംഗങ്ങൾ.

രോഗത്തെ തുടർന്ന് സുഷുമ്‌നാ നാഡിയിൽ മാറ്റങ്ങൾ ഉണ്ടാകുകയും കഴുത്തും നടുവും രോഗബാധിതമാവുകയുമായിരുന്നു. വേദന സംഹാരികളും ഫിസിയോതെറപ്പിയും തുടരണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. 

English Summary:

M.Sivasankar's medical report in Supremecourt