അഹമ്മദാബാദ് ∙ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുജറാത്തിൽ നാലായിരം കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും. ഇതിന്റെ ഭാഗമായി അഹമ്മദാബാദിൽ‌ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ‌ എം.എ.യൂസഫലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുജറാത്തിൽ നാലായിരം കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും. ഇതിന്റെ ഭാഗമായി അഹമ്മദാബാദിൽ‌ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ‌ എം.എ.യൂസഫലി വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാൾ ഉയരുക. ഇതിന് പുറമേ പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദിൽ നിർമിക്കും. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

‌പുതിയ നിക്ഷേപപദ്ധതികളുടെ മിനിയേച്വർ മാതൃക യുഎഇ പവലിയനിൽ ലുലു ഗ്രൂപ്പ് പ്രദർശിപ്പിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസിഡർ ജമാൽ അൽ ശാലി, അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്നാണ് യുഎഇ പവലിയൻ ഉദ്ഘാടനം ചെയതത്.

ADVERTISEMENT

ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതൽ സവിശേഷമാക്കിയെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായി ഉച്ചക്കോടി മാറിയെന്നും എം.എ.യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഏറ്റവും മികച്ച സൗഹൃദമാണുള്ളത്, ഈ ശക്തമായ ബന്ധത്തിന്റെ ഭാഗമായാണ് ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തിയെന്ന് യൂസഫലി ചൂണ്ടികാട്ടി.

യുഎഇയിലെ നാല് മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിക്ക് എത്തിയിരുന്നു. ഇന്ത്യ യുഎഇ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ ഉച്ചകോടിക്ക് സാധിച്ചുവെന്നും എം.എ.യൂസഫലി ചൂണ്ടിക്കാട്ടി. വലിയ നിക്ഷേപങ്ങൾക്കാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വഴിതുറന്നതെന്നും ഇതിന് മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെയും അഭിനന്ദിക്കുന്നതായും എം.എ യൂസഫലി കൂട്ടിചേർ‌ത്തു.

English Summary:

Lulu Group to Construct India's Largest Shopping Mall at Ahmedabad