കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ

കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിലാണ് സോമനാഥിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്.

നടൻ സിദ്ദിഖ് ന്യൂസ് മേക്കർ പ്രഖ്യാപനം നടത്തി. തന്നെ തിരഞ്ഞെടുത്ത പ്രേക്ഷകർക്ക് സോമനാഥ് നന്ദി അറിയിച്ചു. വ്യക്തിപരമായല്ല, ഐഎസ്ആര്‍ഒയ്ക്ക് കിട്ടിയ അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്ന് എസ്. സോമനാഥ് പ്രതികരിച്ചു. എസ്. സോമനാഥ് ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെടണമെന്ന് വ്യക്തിപരായി ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ സിദ്ദിഖും പറഞ്ഞു.

ADVERTISEMENT

അന്തിമറൗണ്ടിൽ നാലു പേരാണ് ഉണ്ടായിരുന്നത്. സംവിധായകൻ ജൂ‍ഡ് ആന്തണി ജോസഫ്, മാത്യു കുഴൽനാടൻ എംഎൽഎ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരാണു സോമനാഥിനൊപ്പം അന്തിമ റൗണ്ടിലെത്തിയവർ. ഒന്നരമാസം നീണ്ട വോട്ടെടുപ്പിലാണു വിജയിയെ കണ്ടെത്തിയത്. എഴുത്തുകാരി തനൂജ ഭട്ടതിരി, മനോരമ ന്യൂസ് ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ് എന്നിവർ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു. 18 വർഷമെത്തിയ മനോരമ ന്യൂസ് ന്യൂസ്മേക്കറിന്റെ ചരിത്രത്തിൽ ഇതു രണ്ടാംതവണയാണ് ഐഎസ്ആർഒയുടെ ചെയർമാൻ ന്യൂസ്മേക്കറാകുന്നത്. 2008 ൽ ജി. മാധവൻ നായരായിരുന്നു ന്യൂസ്മേക്കർ. 

English Summary:

ISRO Chairman S.Somanath selected as Manorama News Maker 2023