ന്യൂഡൽഹി∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽനിന്ന് വിമാന‍ങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികൾ ഉയർന്നതോടെ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽനിന്ന് വിമാന‍ങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികൾ ഉയർന്നതോടെ മാർഗരേഖ പുറത്തിറക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽനിന്ന് വിമാന‍ങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികൾ ഉയർന്നതോടെ മാർഗരേഖ പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമ‌െന്ന് വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി. 

Read also: റഷ്യയുടെ ചാരവിമാനം വെടിവച്ചിട്ട് യുക്രെയ്ൻ; ഒറ്റ ആക്രമണത്തിൽ മോസ്കോയ്ക്ക് നഷ്ടം 2,792 കോടി

അതത് എയർലൈനിന്റെ വൈബ്സൈറ്റിൽ തൽസ്ഥിതി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അറിയിച്ച ഡിജിസിഎ, യാത്രക്കാരെ എസ്എംഎസ്, വാട്സാപ്, ഇ മെയിൽ എന്നിങ്ങനെ ഏതെങ്കിലും മാർഗങ്ങളിലൂടെ വിവരങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. വിമാനങ്ങൾ വൈകുന്നതിനെ കുറിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും വ്യക്തമാക്കി.

ADVERTISEMENT

മൂടൽമഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ 140 വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചിരുന്നു. തുടർന്നാണ് ഡിജിസിഎ മാർഗരേഖ പുറത്തിറക്കിയത്. 

English Summary:

DGCA issues SOPs for airlines amid flight delays, cancellations due to fog: ‘Share real-time updates’