മുംബൈ∙ ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെൻസെക്‌സ് ആദ്യമായി 73,000 എന്ന നാഴികക്കല്ല് പിന്നിട്ടു; നിഫ്റ്റി 22,000 പോയിന്റും കടന്നു. ഐടി ഓഹരികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഓഹരിസൂചികകളെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 720.33 പോയിന്റ് ഉയർന്നാണ് 73,288.78

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെൻസെക്‌സ് ആദ്യമായി 73,000 എന്ന നാഴികക്കല്ല് പിന്നിട്ടു; നിഫ്റ്റി 22,000 പോയിന്റും കടന്നു. ഐടി ഓഹരികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഓഹരിസൂചികകളെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 720.33 പോയിന്റ് ഉയർന്നാണ് 73,288.78 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയത്. നിഫ്റ്റി 187.4 പോയിന്റ് ഉയർന്ന് 22,081.95ൽ എത്തി.

വിപ്രോ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൽട്ടൻസി സർവീസസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ. അതേസമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

ADVERTISEMENT

ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹോങ്കോങ് വിപണി നേരിയ തോതിൽ ഇടിഞ്ഞു. യുഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

English Summary:

Markets hit record peaks: Sensex breaches 73,000 level for first time