കോഴിക്കോട്∙ പാണക്കാട് സയ്യിദ് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് ഐഎൻഎൽ സംസ്ഥാന

കോഴിക്കോട്∙ പാണക്കാട് സയ്യിദ് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് ഐഎൻഎൽ സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പാണക്കാട് സയ്യിദ് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. പാർട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ വീൽചെയറിൽ പോകേണ്ടി വരുമെന്നാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ആരാണ് ഇതിനു പിന്നിലെന്നു മുഈനലി തങ്ങൾക്കു മനസ്സിലായ സ്ഥിതിക്കു പ്രതികൾക്കെതിരെ കേസെടുത്ത് ഉടൻ ചോദ്യം ചെയ്യണമെന്നും കാസിം പറഞ്ഞു.

പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടുകയല്ല അടിവേരറുക്കുകയാണ് ഒരു വിഭാഗം നേതാക്കളുടെ ലക്ഷ്യമെന്നു ബോധ്യപ്പെടുത്തുന്നതാണു പുതിയ സംഭവ വികാസങ്ങളെന്ന് ഐഎൻഎൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി.ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ.അബ്ദുൽ അസീസും പറഞ്ഞു.

ADVERTISEMENT

ഹൈദരലി തങ്ങൾക്ക് എതിരായ ഇഡി അന്വേഷണത്തെ കുറിച്ചു വിശദീകരണം നൽകുന്ന പത്രസമ്മേളനത്തിനിടയിൽ മാധ്യമങ്ങൾക്കു മുന്നിൽവച്ചു മുൻപ് മുഈനലി തങ്ങളെ തെറിവിളിച്ച ലീഗ് ഗുണ്ട തന്നെയാണ് ഇന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണിക്കു പിന്നിൽ ഒരു ലീഗ് നേതാവിന് പങ്കുണ്ടെന്ന മുഈനലി തങ്ങളുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം വർധിപ്പികുന്നതായും നേതാക്കൾ പറഞ്ഞു. 

English Summary:

INL speak against death threat to Syed Mueen Ali Shihab Thangal