മോസ്കോ∙ റഷ്യൻ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രെയ്ൻ സൈന്യം വെടിവച്ചുവീഴ്ത്തിയതാണ് വിമാനം തകരാൻ കാരണമെന്നും റഷ്യ ആരോപിച്ചു. ആകെ 74 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 പേർ യുക്രെയ്നിൽനിന്നുള്ള യുദ്ധത്തടവുകാരാണ്. ഇവരെ കൈമാറാൻ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, റഷ്യയുടെ ആരോപണത്തെ തള്ളാനോ പ്രതിരോധിക്കാനോ ഈ ഘട്ടത്തിൽ യുക്രെയ്ൻ തയാറായിട്ടില്ല. റഷ്യ – യുക്രെയ്ൻ യുദ്ധം 700 ദിവസത്തിലെത്തി നിൽക്കുമ്പോൾ ഇരുകൂട്ടരും കൂടുതൽ വിവരങ്ങൾ പുറത്തുവിടാതിരിക്കാനാണ് ശ്രമിക്കുന്നത്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 74 പേരും കൊല്ലപ്പെട്ടു.

ADVERTISEMENT

65 യുദ്ധത്തടവുകാർക്കൊപ്പം വിമാനത്തിൽ ആറ് ജീവനക്കാരും മറ്റ് മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു. അപകടസ്ഥലത്തിന് സമീപത്തായുള്ള യുക്രെയ്ന്റെ ഖാർകിവ് മേഖലയിൽനിന്ന് രണ്ട് മിസൈലുകൾ വിക്ഷേപിച്ചതായി റഡാറിൽ കണ്ടുവെന്ന് റഷ്യൻ സൈന്യം അറിയിച്ചു. പ്രാദേശിക സമയം പകൽ 11.15നാണ് വിമാനം തകർന്നുവീണത്.

റഷ്യൻ ഇല്യൂഷിൻ –76 സൈനിക വിമാനമാണ് തകർന്നുവീണത്. സൈനികർ, കാർഗോ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനായി രൂപകൽപന ചെയ്തവയാണ് ഈ വിമാനങ്ങൾ. അഞ്ചു ജീവനക്കാരുള്ള ഇത്തരം വിമാനങ്ങളിൽ പരമാവധി 90 പേരെ വരെ കൊണ്ടുപോകാനാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

English Summary:

Russia military jet crashes in region near Ukraine