മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിൽ മുസ്‍ലിം ലീഗ്

മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിൽ മുസ്‍ലിം ലീഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിൽ മുസ്‍ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. ‌എൽ.കെ.അഡ്വാനിക്കാണ് ഇത്തവണ ഭാരതരത്നം.  അടുത്ത വർഷം ഈ "മഹോന്നത പദവി" മലപ്പുറത്തെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമ കുറിപ്പിൽ ജലീൽ പരിഹസിച്ചു.

കെ.ടി.ജലീലിന്റെ കുറിപ്പിൽനിന്ന്:

ഭാരതരത്നം മലപ്പുറത്ത് എത്തുമോ? എൽ.കെ.അഡ്വാനിക്കാണ് ഇത്തവണ ഭാരതരത്നം. രാമക്ഷേത്രവും ഇനി പണിയാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ 'മഹാനെ'ത്തേടി  അടുത്ത വർഷം ഈ "മഹോന്നത പദവി" മലപ്പുറത്തെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല.

രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലിൽ പൂജ ആരംഭിച്ചത് അങ്ങറിഞ്ഞില്ലേ? മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ തകർക്കാൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ബിജെപിയുടെ എംപിയാണ്.

English Summary:

K T Jaleel criticized Sayyid Sadiq Ali Shihab Thangal