കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ വച്ച് അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ

കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ വച്ച് അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ വച്ച് അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ കർഷകർ പറയുന്നത് ഈ വർധനകൊണ്ട് പ്രയോജനമില്ലെന്നാണ്. താങ്ങുവില ഇനത്തിൽ തന്നു തീര്‍ക്കാനുള്ള കുടിശികയെങ്കിലും തരാതെയാണ് ഇത്തരം പ്രഖ്യാപനങ്ങളെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോട്ടയം സീറ്റിന്റെ കാര്യത്തിൽ റബർ വില നിർണായകമാണ് എന്നിരിക്കേ, കേരള കോൺഗ്രസ് (എം), (ജോസഫ്) വിഭാഗങ്ങളെ ബജറ്റ് തീരുമാനം ബാധിക്കും എന്നുറപ്പാണ്. ജോസഫിന്റെ എംഎൽഎ മോൻസ് ജോസഫ് സഭയ്ക്കുള്ളിൽ എതിർപ്പും പ്രകടിപ്പിച്ചു.

Read also: ‘പാട്ടത്തുക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്കീം; മണൽവാരൽ പുനരാരംഭിക്കും, 200 കോടി പ്രതീക്ഷിക്കുന്നു’

ഒരു ഭാഗത്ത് രാഷ്ട്രീയമാണെങ്കിൽ കർഷകരെ സംബന്ധിച്ച് അങ്ങനെയല്ല, റബർ കൃഷികൊണ്ട് കുടുംബം നടത്തിക്കൊണ്ടു പോവുക എളുപ്പമല്ല എന്നു പറയുന്നവരാണ് കൂടുതൽ കര്‍ഷകരും. അതിനിടയിൽ 10 അല്ല 50 രൂപ താങ്ങുവില കൂടിയാലും പ്രയോജനമില്ല എന്നാണ് അവർ പറയുന്നത്. കാരണം, ഈ താങ്ങുവില കർഷകർക്ക് ഒരിക്കലും കിട്ടാറില്ല എന്നതു തന്നെ കാരണം. ഉദാഹരണത്തിന് ഇപ്പോൾ റബറിന്റെ താങ്ങുവില 170 രൂപയാണ്. എന്നാൽ ഇന്ന് റബർ ബോർഡ് നിശ്ചയിച്ചിരിക്കുന്ന വില 164 രൂപയാണ്. കുറെക്കാലമായി ഇത് 140 മുതൽ 160 വരെയാണ്. താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള അന്തരം സർക്കാർ നൽകും എന്നതാണ് ‘റബർ ഉല്‍പാദന സഹായം’ (Rubber Production Incentive) എന്ന ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ആ പണം കർഷകർക്ക് കിട്ടുന്നുണ്ടോ? ഇല്ല. എന്നു കിട്ടുമെന്ന് ധാരണയുണ്ടോ? ഇല്ല. അപ്പോൾ താങ്ങുവില 180 അല്ല 250 ആക്കിയാലും തങ്ങൾക്ക് പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്.

ADVERTISEMENT

‘‘ഒരു റബര്‍ മരം വെട്ടി പാലെടുക്കാൻ 3 രൂപയാണ് കൂലി. വീപ്പയ്ക്കകത്ത് ഒഴിച്ച് ലാറ്റക്സ് ആയി നൽകുന്നവര്‍ക്ക് 2 രൂപ നൽകിയാൽ മതി. എന്നാൽ അത് വൻകിടക്കാർക്കാണ്. ചെറുകിട, നാമമാത്ര കർഷകൻ റബർ വെട്ടി പാലെടുത്ത് ഉറയൊഴിക്കണമെങ്കിൽ മരമൊന്നിന് 3 രൂപ നൽകണം. അതിനു പുറമെ ആസിഡ്, ഷീറ്റടി, പുകയ്ക്കൽ, വളവും മറ്റുമായി റബർ മരത്തെ നോക്കൽ ഇവയ്ക്കെല്ലാം ചെലവുണ്ട്. ചുരുക്കത്തിൽ 100 മരം വെട്ടി പാലെടുത്താൽ അതു ചെയ്യുന്നവർക്ക് 300 രൂപ നൽകണം. അതിനു പുറമെയാണ് ഈ ചെലവുകൾ. 100 മരത്തിൽ നിന്ന് പരമാവധി കിട്ടുക 6–7 കിലോഗ്രാം ഷീറ്റാണ്. 10 കിലോയ്ക്ക് മുകളിലൊക്കെ കിട്ടുമെന്ന് റബർ ബോർഡ് പറയും. അതൊരിക്കലും ലഭിക്കില്ല. ഈ 7 ഷീറ്റ് തന്നെ ഏറ്റവും പാലു കിട്ടുന്ന സീസണിലേതാണ്. ഇപ്പോഴൊക്കെ റബർ വെട്ടുന്നവർക്ക് കൂലി കൊടുക്കണമെങ്കിൽ പൈസ വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്’’, എന്നു പറയുന്നു പാല മുത്തോലി പഞ്ചായത്തുകാരനായ ജോർജുകുട്ടി കാവുകാട്ട്.

അതുകൊണ്ട് താങ്ങുവില 180 അല്ല 250 ആയാലും കാര്യമില്ലെന്നാണ് ജോർജുകുട്ടിയുടെ പക്ഷം. കുറച്ചുനാൾ മുമ്പ് ബാക്കി കിട്ടാനുള്ള തുകയുടെ ബില്ലുക‍ൾ അപ്‍ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആ വെബ്‍സൈറ്റ് പോലും തുറക്കാൻ പറ്റുന്നില്ലായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കിട്ടിയാൽ കിട്ടി എന്നേ ഇപ്പോൾ കരുതുന്നുള്ളൂ. എന്നാൽ റബർ ബോർഡിലെ ഉന്നതരിലൊരാള്‍ വെളിപ്പെടുത്തിയത്, സൈറ്റ് മെയിന്റെയ്ൻ ചെയ്യുന്ന നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററിന് സർവീസ് ചാര്‍ജ് ഇനത്തിൽ നൽകാനുള്ള തുക കൊടുക്കാതിരുന്നതു കൊണ്ടാണ് വെബ്സൈറ്റ് തന്നെ അപ്രത്യക്ഷമായത് എന്നാണ്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് ആ പണം കൊടുത്തു തീർത്ത് സൈറ്റ് ശരിയാക്കിയതാവാം എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

‘‘260–300 രൂപയൊക്കെ റബറിനുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ അന്ന് പഞ്ചസാരയുടെ വില 14 രൂപയായിരുന്നു. ഇന്ന് റബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ പഞ്ചാസാരയുടെ വില 47 രൂപയാണ്. ഈ വിധത്തിൽ ജീവിതച്ചെലവും കൂടിയിട്ടുണ്ട്. അതുകൊണ്ട് റബർ കർഷകർക്ക് നിലവിലുള്ള പൈസ കൊണ്ട് ജീവിച്ചുപോകാൻ കഴിയില്ല എന്നു പറയുന്നത് മനസ്സിലാക്കണം’’, ഏറ്റുമാനൂർ സ്വദേശിയായ ജയിംസ് പറയുന്നു. റബർ ബോർഡിന്റെ പാലാ മേഖലാ ഉപദേശക ബോർഡിന്റെ പ്രസിഡന്റും കവണാർ ലാറ്റക്സിന്റെ ഡയറക്ടർമാരിൽ ഒരാളുമായ ദേവസ്യ സെബാസ്റ്റ്യൻ ഗണപതിപ്ലാക്കൽ പറയുന്നത്, കുടിശികയായി കിടന്നതിന്റെ കുറച്ചു ഭാഗം കഴിഞ്ഞ മാസം അനുവദിച്ചു എന്നാണ്. ‘‘കുടിശികയായി കിടക്കുന്ന ബില്ല് പോലും മുഴുവൻ തന്നു തീർത്തിട്ടില്ല. നിലവിലുള്ള 170 രൂപയെങ്കിലും ഉറപ്പാക്കിയിരുന്നെങ്കിൽ ആശ്വാസകരമായിരുന്നു. അതുപോലെ കുറഞ്ഞത് 200 രൂപയെങ്കിലും താങ്ങുവില ഉറപ്പാക്കിയിട്ടേ പ്രയോജനമുള്ളൂ. 250 ആയിരുന്നു സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്’’, അദ്ദേഹം പറയുന്നു.

കര്‍ഷകർക്ക് സബ്സിഡി തുക നൽകുന്നതിന്റെയും മറ്റുമുള്ള കാര്യങ്ങളിൽ തങ്ങൾക്ക് പങ്കൊന്നുമില്ല എന്നാണ് റബർ ബോർഡ് പ്രതിനിധി പ്രതികരിച്ചത്. ‘‘നമ്മൾ ആ പദ്ധതി നടപ്പാക്കുന്നു എന്നേയുള്ളൂ. കർഷകർ സമർപ്പിക്കുന്ന ബില്ലുകൾ പരിശോധിച്ച് അർഹരായവരുടെ വിവരങ്ങൾ ധനകാര്യവകുപ്പിന് കൈമാറുന്നു. അത് അവർ കൃഷിവകുപ്പു വഴി നടപ്പാക്കുന്നു. എന്നാൽ ബോർഡിന്റെ കണക്കിൽ ഒരു കിലോ റബർ ഉൽപാദിപ്പിക്കാൻ 140 രൂപയൊക്കെ മതി. ബാക്കി വരുന്നത് അവർക്ക് ലാഭമാണ്. പക്ഷേ, റബർ ഉൽപാദിപ്പിക്കുന്നതിൽ കേരളത്തിലെ കൂലിയും മറ്റും നോക്കുമ്പോൾ അത് ഒരിക്കലും കർഷകർക്ക് ലാഭമല്ല. വൻകിടക്കാർക്ക് ഇത് പ്രശ്നമില്ല. എന്നാൽ ഈ പദ്ധതിയുടെ കീഴിൽ വരുന്നത് 5 ഏക്കർ വരെ കൃഷിയുള്ളവരാണ്. കർഷകർ ബിൽ ഒക്കെ സമർപ്പിക്കുന്നുണ്ട്. ഒന്നര വർഷം കൂടിയോ മറ്റോ ആണ് ഏതാനും നാള്‍ മുമ്പ് ബിൽ കുറച്ചു കൊടുത്തിരുന്നു എന്നു കേട്ടിരുന്നു. അത് സർക്കാർ കാര്യമാണ്’’, അദ്ദേഹം പറയുന്നു.

ADVERTISEMENT

റബറിന്റെ താങ്ങുവില 200 രൂപയാക്കിയേക്കുമെന്ന് ബജറ്റിനു മുമ്പു തന്നെ കേരള കോൺഗ്രസ്  മാണി വിഭാഗം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നവ കേരള സദസ്സിനിടെ കോട്ടയം എംപി തോമസ് ചാഴികാടനോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ പാർട്ടി നേതാക്കളിലും പ്രവർത്തകരിലും പ്രതിഷേധം പുകഞ്ഞതുമായി ബന്ധപ്പെട്ടു കൂടിയാണിത്. തന്റെ നാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നം പറയാതെ പിന്നെ എന്താണ് എംപി പറയേണ്ടിയിരുന്നത് എന്ന രീതിയിലാണ് പ്രവർത്തകർ അന്ന് പ്രതികരിച്ചത്. അതുകൊണ്ടു ചാഴികാടനോടുള്ള പ്രതികരണം പാർട്ടിയോടു മുഴുവനായുള്ള സമീപനമായി കാണണമെന്നും അഭിപ്രായമുയർന്നു. ഇതോടെ മുറുമുറുപ്പുകൾ സിപിഎമ്മും തിരിച്ചറിഞ്ഞു. മുന്നണി ബന്ധത്തെ ബാധിക്കാത്ത രീതിയിൽ പ്രശ്നപരിഹാരം ഉണ്ടാക്കി മുഖം രക്ഷിക്കുക എന്നതായിരുന്നു കേരള കോൺഗ്രസ് (എം) കണ്ടെത്തിയ വഴി.

കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനു നൽകി പോരാട്ടം കൊഴുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. ഈ സാഹചര്യത്തിൽ ജോസ് കെ.മാണിക്കും കൂട്ടർക്കും സിപിഎമ്മില്‍ നിന്ന് അപമാനമേറ്റവർ എന്ന പേരുദോഷം മാറ്റേണ്ടത് അത്യാവശ്യമായിരുന്നു. അതിന്റെ പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായിരുന്നു തങ്ങൾ ഉന്നയിച്ച റബര്‍ വില 200 എത്തിയില്ലെങ്കിലും 10 രൂപ കൂട്ടിക്കാനായി എന്ന ആശ്വാസം. അതേ വേദിയിൽ ചാഴികാടൻ ഉന്നയിച്ച പാല മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് സഹായം നൽകുന്ന കാര്യം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരിഗണിക്കുകയും ചെയ്തു. 7 കോടി രൂപയാണ് ഇക്കാര്യത്തിൽ അനുവദിച്ചിരിക്കുന്നത്. ൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് സഹായം നൽകുന്ന കാര്യം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരിഗണിക്കുകയും ചെയ്തു. 7 കോടി രൂപയാണ് ഇക്കാര്യത്തിൽ അനുവദിച്ചിരിക്കുന്നത്.

English Summary:

The people's reaction to the Kerala budget increasing the minimum support price (MSP) of rubber by just Rs 10