തിരുവനന്തപുരം ∙ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം.

തിരുവനന്തപുരം ∙ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം. റിയാസിനെതിരെ സെക്രട്ടേറിയറ്റിൽ വിമർശനമെന്നതു തെറ്റായ വിവരമാണെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. തലസ്ഥാനത്തെ റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കരാറുകാരെ പിരിച്ചുവിട്ടപ്പോൾ ചിലർക്കു പൊള്ളിയെന്ന റിയാസിന്റെ പരാമർശം വിവാദമായിരുന്നു.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ പ്രസ്താവനയ്ക്കു മറുപടിയായി കണക്കാക്കാവുന്ന തരത്തിലായിരുന്നു റിയാസിന്‍റെ പ്രസംഗം. കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്കു പൊള്ളിയെന്നു പ്രസംഗിച്ച റിയാസിന്‍റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നെന്നു വാർത്തകൾ വന്നിരുന്നു. 

ADVERTISEMENT

‌കരാറുകാരെ പിരിച്ചുവിട്ടപ്പോൾ ചിലർക്ക് പൊള്ളി എന്ന് താനുദ്ദേശിച്ചത് കടകംപള്ളിയെ അല്ലെന്നു റിയാസ് പിന്നീടു പറഞ്ഞു. റിയാസുമായി പ്രശ്നങ്ങളില്ലെന്നു പറഞ്ഞും മാധ്യമങ്ങളെ പഴിചാരിയും കടകംപള്ളി ഫെയ്സ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു.

English Summary:

CPM on minister PA Mohammed Riyas remark allegedly against Kadakampally Surendran