കണ്ണൂർ∙ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിൽ നിന്നു കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു കെ.സുധാകരന്‍ പറഞ്ഞതു തമാശയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലീഗുമായി ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നുണ്ടെന്നും സതീശന്‍ പ്രതികരിച്ചു. 14നു സീറ്റ് വിഭജനത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിൽ നിന്നു കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു കെ.സുധാകരന്‍ പറഞ്ഞതു തമാശയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലീഗുമായി ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നുണ്ടെന്നും സതീശന്‍ പ്രതികരിച്ചു. 14നു സീറ്റ് വിഭജനത്തില്‍ അന്തിമ  തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സതീശന്‍റെ പ്രതികരണത്തിനു പിന്നാലെ, കോട്ടയം സീറ്റിനെ കുറിച്ചുള്ള തന്‍റെ പ്രതികരണം തമാശയാണെന്നു കെ.സുധാകരനും തിരുത്തി.

കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചതെന്നുമായിരുന്നു കെ.സുധാകരന്‍  പറഞ്ഞത്. എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി  കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടു തന്നാൽ കേരള കോൺഗ്രസിനു നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തിരുന്നു.

ADVERTISEMENT

സീറ്റെടുക്കുമെന്ന സുധാകരന്‍റെ പ്രതികരണം ഏതു സാഹചര്യത്തിലാണെന്നു വ്യക്തമല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ പ്രതികരണം. നേതൃത്വം വ്യക്തത വരുത്തണമെന്നു മോന്‍സ് ജോസഫ് പ്രതികരിച്ചതിനു പിന്നാലെയാണ് സതീശന്‍റെ പ്രതികരണം. യുഡിഎഫ് ചർച്ച നടന്ന സമയത്തു കെപിസിസി പ്രസിഡന്റ് സ്ഥലത്തില്ലായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹത്തെ കൂടി ബോധ്യപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നും ജയിക്കാവുന്ന അവസ്ഥയില്‍ അവ്യക്തത ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

English Summary:

Sudhakaran and satheesan in kottayam loksabha seat