വേനൽച്ചൂടിൽ വെന്തുരുകി കേരളം. അനുഗ്രഹീതമായ കാലാവസ്ഥയ്ക്ക് പേരുകേട്ട കേരളം വേനലെത്തും മുൻപേ ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുന്നു. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 36 ഡിഗ്രി വരെ ഉയർന്നു. ചൂടിനെ തുടർന്ന് ആറുജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽച്ചൂടിൽ വെന്തുരുകി കേരളം. അനുഗ്രഹീതമായ കാലാവസ്ഥയ്ക്കു പേരുകേട്ട കേരളം വേനലെത്തും മുൻപേ ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുന്നു. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 36 ഡിഗ്രി വരെ ഉയർന്നു. ചൂടിനെ തുടർന്ന് ആറുജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെയും ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നുള്ള കടുത്ത ചൂടിന്റെ കാഴ്ചകൾ മലയാള മനോരമ ഫൊട്ടോഗ്രാഫർമാർ പകർത്തിയപ്പോൾ:

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങളോടു മുൻകരുതലുകളെടുക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കഠിനജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം.  കുട്ടികളെയോ, വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്, വളർത്തുമൃഗങ്ങളെ ഉച്ചയ്ക്ക് മേയാൻ വിടുന്നതും ഒഴിവാക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുക, വൈദ്യ സഹായം തേടുക. എപ്പോഴും കൈയിൽ വെള്ളം കരുതുക. 

English Summary:

Temperature soars in Kerala