മുംബൈ∙ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) കുർകുമ്പിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റായ കമ്പനിയിൽനിന്നു നിരോധിത മയക്കുമരുന്നായ മെഫഡ്രോൺ പിടികൂടി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നു പരിശോധനയിൽ വ്യക്തമായി. 25 ഇനം മരുന്നുകൾ നിർമിക്കുമെന്ന് അവകാശപ്പെടുന്ന സ്ഥാപനം നിറയെ, മെഫഡ്രോൺ നിർമിക്കാനുള്ള അസംസ്കൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) കുർകുമ്പിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റായ കമ്പനിയിൽനിന്നു നിരോധിത മയക്കുമരുന്നായ മെഫഡ്രോൺ പിടികൂടി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നു പരിശോധനയിൽ വ്യക്തമായി. 25 ഇനം മരുന്നുകൾ നിർമിക്കുമെന്ന് അവകാശപ്പെടുന്ന സ്ഥാപനം നിറയെ, മെഫഡ്രോൺ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളായിരുന്നു. കമ്പനിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നു ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അധികൃതർ അറിയിച്ചു. ലൈസൻസിനു വേണ്ടി തങ്ങളെ ഇതുവരെ സ്ഥാപനം സമീപിച്ചിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. 

2022ൽ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐവി, രക്തസമ്മർദ്ദം, പ്രമേഹം, കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിനും വേദനസംഹാരികളും കമ്പനിയിലെ ലബോറട്ടറിയിൽ നിർമിക്കുമെന്നാണു വിവിധ രേഖകളിലുള്ളത്. അതേസമയം, കമ്പനി നിർമിക്കുമെന്നു പറയുന്ന ഒരു മരുന്നുകളും വിപണിയിൽ ലഭ്യമല്ല. 

ADVERTISEMENT

ഡൽഹിയിലും പുണെയിലും പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരിവേട്ടയിൽ ഇന്നലെ 1,100 കിലോ മെഫഡ്രോൺ പിടികൂടിയിരുന്നു. ഇതിനു തുടർച്ചയായാണു ഇന്നും റെയ്ഡ് നടന്നത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ 2500 കോടി രൂപയുടെ ലഹരിയാണു പിടികൂടിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറിയർ കമ്പനിയുടെ മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.

English Summary:

Pharma unit raided in pune