കോട്ടയം ∙ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു സന്ദർശനം. രാഷ്ട്രീയം ചർച്ച ചെയ്യാനല്ല, അനുഗ്രഹം തേടി എത്തിയതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു സന്ദർശനം. രാഷ്ട്രീയം ചർച്ച ചെയ്യാനല്ല, അനുഗ്രഹം തേടി എത്തിയതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ഷോൺ ജോർജും മറ്റു ബിജെപി നേതാക്കളും കൂടെയുണ്ടായിരുന്നു.

Read Also: ലീഡർ ജയിച്ച മുകുന്ദപുരം ഇപ്പോൾ ചാലക്കുടി; ചരിത്രം തിരുത്താൻ താമരയുമായി മകൾ പത്മജ?...

ADVERTISEMENT

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ ദിവസമാണു രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് എത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തി പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടു. വൻ വരവേൽപ്പാണു വിമാനത്താവളത്തിൽ പ്രവർത്തകർ നൽകിയത്. നഗരത്തിൽ റോഡ് ഷോയും നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഉൾപ്പെടെ നേതാക്കൾ സ്വീകരിച്ചു. നൂറുകണക്കിനു പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ.

തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി വികസനത്തിൽ കേരളത്തിനു മെല്ലെപ്പോക്കാണ്. ആ അവസ്ഥയിൽനിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയർന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റും. അതു പ്രാവർത്തികമാക്കാൻ വേണ്ടതു മോദിയുടെ 10 വർഷത്തെ വികസന പ്രവർത്തനത്തിനു തുടർച്ചയുണ്ടാകുക എന്നതാണ്. ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാനും വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാനും 400ൽ അധികം സീറ്റ് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

English Summary:

Thiruvananthapuram NDA candidate Rajeev Chandrasekhar visited NSS General Secretary G. Sukumaran Nair.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT