ന്യൂഡൽഹി∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 

Read also: ‘ഞാൻ സ്മോൾ ബോയ് തന്നെ’: സുകുമാരൻ നായരുടെ അനുഗ്രഹം തേടി തുഷാർ എൻഎസ്എസ് ആസ്ഥാനത്ത്

ADVERTISEMENT

രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും പ്രധാനമന്ത്രിയോടു നന്ദിയുണ്ടെന്നും സുധാ മൂർത്തി പ്രതികരിച്ചു. ‘‘വനിതാദിനത്തിൽ ഇങ്ങനെയൊരു തീരുമാനം വന്നതാണ് ഇരട്ടി സന്തോഷിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ മേഖലയാണ്. കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിക്കും. പാവങ്ങൾക്കു വേണ്ടി പ്രവർ‌ത്തിക്കാനുള്ള അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്. എന്റെ മരുമകന്റെ രാഷ്ട്രീയം അവന്റെ രാജ്യത്തിനു വേണ്ടിയാണ്. അത് വ്യത്യസ്തമാണ്. എന്റെ പ്രവർത്തനങ്ങളും ആ പ്രവർത്തനങ്ങളും തമ്മിൽ വ്യത്യസ്തതയുണ്ട്’’ – സുധാ മൂർത്തി പറഞ്ഞു. 

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപഴ്സനും എഴുത്തുകാരിയുമായ സുധാ മൂർത്തി ഇംഗ്ലിഷ് – കന്നഡ സാഹിത്യലോകത്ത് ഏറെ പ്രശസ്തയാണ്. സുധാ മൂർത്തിയുടെ രചനകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ രാജ്യം പത്മശ്രീയും 2023ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ.കെ.നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

English Summary:

President Murmu nominates Sudha Murty to Rajya Sabha