ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് വിഷയങ്ങളിലൊന്ന് ഇന്ത്യയെ ചുറ്റിപ്പറ്റിയാണ്. ‘വാട്സ് റോങ് വിത് ഇന്ത്യ’ (ഇന്ത്യയ്ക്ക് എന്താണു കുഴപ്പം?– What's Wrong With India) എന്ന കുറിപ്പോടെയും ഹാഷ്‍‌‌ടാഗോടെയും നിരവധി പോസ്റ്റുകളാണു നിറയുന്നത്. വൈറൽ ട്രെൻഡിനൊപ്പം പങ്കുചേർന്ന ഇസ്രയേൽ എംബസിയുടെ വിഡിയോ ചിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് വിഷയങ്ങളിലൊന്ന് ഇന്ത്യയെ ചുറ്റിപ്പറ്റിയാണ്. ‘വാട്സ് റോങ് വിത് ഇന്ത്യ’ (ഇന്ത്യയ്ക്ക് എന്താണു കുഴപ്പം?– What's Wrong With India) എന്ന കുറിപ്പോടെയും ഹാഷ്‍‌‌ടാഗോടെയും നിരവധി പോസ്റ്റുകളാണു നിറയുന്നത്. വൈറൽ ട്രെൻഡിനൊപ്പം പങ്കുചേർന്ന ഇസ്രയേൽ എംബസിയുടെ വിഡിയോ ചിരി പടർത്തുകയാണ്.

ഇസ്രയേൽ അംബാസഡറോടും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരോടും ഇന്ത്യയ്ക്ക് എന്താണു കുഴപ്പമെന്നു ചോദിച്ചു കൊണ്ടാണു വിഡിയോ തുടങ്ങുന്നത്. ‘നിങ്ങൾ ചന്ദ്രനിൽ ലാൻഡ് ചെയ്തു, ഞങ്ങളുടേതു തകർന്നു’ എന്നാണു ചന്ദ്രയാൻ–3 ദൗത്യം പരാമർശിച്ച് അംബാസഡർ നവോർ ഗിലോൺ പറയുന്നത്. മറ്റുള്ളവർ ഇന്ത്യയുടെ ഭംഗി, സംസ്കാരം, സംഗീതം, ഭക്ഷണം, ബോളിവുഡ് സിനിമ തുടങ്ങിയ മേന്മകളെപ്പറ്റി പറഞ്ഞു. അവസാനത്തെ ആളിൽ എത്തിയപ്പോഴാണു വിഡിയോ ചിരി പടർത്തിയത്.

ADVERTISEMENT

Read Also: പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം; എന്തുകൊണ്ട് മുസ്‌ലിംകൾക്കില്ല?: വിശദീകരിച്ച് അമിത് ഷാ...

ബോളിവുഡ് നടി രാഖി സാവന്തിന്റെ പേരാണ് ഈ ഉദ്യോഗസ്ഥൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ഡെസ്കിനു സമീപം, നൃത്ത വേഷത്തിലുള്ള രാഖി സാവന്തിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ‘നിങ്ങളെന്തിനാണ് ആദിലിനെ (രാഖിയുടെ മുൻ ഭർത്താവ്) തിരഞ്ഞെടുത്തത്? ഞാനിവിടെ ഉണ്ടായിരുന്നല്ലോ’ എന്നു തമാശയായി പരിഭവം പറയുന്നുമുണ്ട്. ഇന്ത്യയെക്കുറിച്ച് നല്ലതു മാത്രമേയുള്ളൂ എന്നു പറഞ്ഞാണ് 57 സെക്കൻഡുള്ള വിഡിയോ തീരുന്നത്.

∙ ശരിക്കും എന്താണ് പറ്റിയത്?

യഥാർഥത്തിൽ ഇന്ത്യയെ മോശമാക്കി കാണിക്കുന്ന തരത്തിലുള്ള പ്രചാരണമായിരുന്നു തുടക്കത്തിൽ ‘വാട്സ് റോങ് വിത് ഇന്ത്യ’. ഈ മാസമാദ്യം സ്പാനിഷ് വനിത ജാർഖണ്ഡിലെ ഡുംകയിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ടൂറിസ്റ്റ് വീസയിൽ എത്തിയ യുവതിയും ഭർത്താവും ബൈക്കിലായിരുന്നു സഞ്ചാരം. ഏഷ്യയിലാകെ യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇന്ത്യയിലുമെത്തിയത്. ജാർഖണ്ഡിൽനിന്നു നേപ്പാളിലേക്കു പോകാൻ ഒരുങ്ങവേയാണ് ഏഴംഗം സംഘം ഇവരെ ആക്രമിച്ചതും യുവതിയെ ക്രൂരമായി പീഡിപ്പിച്ചതും.

ADVERTISEMENT

വിദേശവനിത പീഡിപ്പിക്കപ്പെട്ട വാർത്തയുടെ ചുവടു പിടിച്ചുള്ള വിമർശനം പല തരത്തിൽ സമൂഹമാധ്യമമായ എക്സിൽ പ്രചരിച്ചു. ഇന്ത്യയിലെ മോശം യാത്രാനുഭവങ്ങൾ പലരും പങ്കുവച്ചതോടെ ‘വാട്സ് റോങ് വിത് ഇന്ത്യ’ എന്നതു ട്രെൻഡിങ്ങായി. രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ, ഇതെല്ലാം ഇന്ത്യയിൽ നിത്യസംഭവമാണെന്നു ചിലർ അഭിപ്രായപ്പെട്ടു. പഴയ മോശം സംഭവങ്ങളും ക്രൈം വാർത്തകളും തിരഞ്ഞുപിടിച്ച് പങ്കുവച്ച് പ്രചാരണത്തിനു പിന്തുണയേകി.

ഇന്ത്യയിൽ പൊതുസ്ഥലങ്ങിൽ വൃത്തിയില്ല, ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനം, ട്രാൻഡ്ജെൻഡറുകൾക്കു നേരെ അക്രമണം തുടങ്ങിയ ആരോപണങ്ങളും വിഡിയോ സഹിതം പലരും പങ്കുവച്ചിരുന്നു. ചൊവ്വാഴ്ച ആയപ്പോൾ ‘വാട്സ് റോങ് വിത് ഇന്ത്യ’യുടെ മട്ടുമാറി. ഇതേ ട്രെൻഡിങ് വിഷയത്തെ നല്ല രീതിയിൽ അവതരിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തി. വ്യക്തികൾക്കു പുറമെ, സർക്കാരിന്റെ മൈഗവൺമെന്റ്ഇന്ത്യ എന്ന അക്കൗണ്ടും പ്രചാരണത്തിൽ പങ്കുചേർന്നു. ഇന്ത്യയുടെ നേട്ടങ്ങൾ രേഖപ്പെടുത്തിയ വാർത്താ തലക്കെട്ടുകൾ പങ്കുവച്ചതിനോടും നല്ല പ്രതികരണമായിരുന്നു.

English Summary:

Israel Embassy Joins 'What's Wrong With India' Trend With A Humorous Twist