മലപ്പുറം∙ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ രണ്ടുപേർ ലീഗ് എംപിമാരെന്നു മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍. ആലപ്പുഴ എംപി എ.എം.ആരിഫ് എതിർത്തവരിലില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ ഇ.ടി.മുഹമ്മദ് ബഷീർ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചിരുന്നു. സിഎഎ ബിൽ സഭയിൽ ആദ്യം എത്തിയപ്പോൾ അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാനും കുഞ്ഞാലികുട്ടിയും ലോക്‌സഭയിൽ സംസാരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ രണ്ടുപേർ ലീഗ് എംപിമാരെന്നു മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍. ആലപ്പുഴ എംപി എ.എം.ആരിഫ് എതിർത്തവരിലില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ ഇ.ടി.മുഹമ്മദ് ബഷീർ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചിരുന്നു. സിഎഎ ബിൽ സഭയിൽ ആദ്യം എത്തിയപ്പോൾ അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാനും കുഞ്ഞാലികുട്ടിയും ലോക്‌സഭയിൽ സംസാരിച്ചു. തുടർന്നു ബിൽ അവതരിപ്പിച്ചപ്പോഴും ഞങ്ങൾ എതിർത്തു സംസാരിച്ചു. രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബും ‌എതിർത്തു സംസാരിച്ചു. ലീഗും കോൺഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണു ലോക്‌സഭയിൽ ബിൽ പാസായത്.

Read Also: സിഎഎ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ADVERTISEMENT

ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം വരെ സിപിഎമ്മിന്റെ സൈബർ പോരാളികളായിരുന്നു ഈ നുണ ബോംബ് ഒട്ടിച്ചു നടന്നിരുന്നത്. എന്നാൽ ഇന്നലെ അവരുടെ തലവനായ മുഖ്യമന്ത്രി വരെ ആ 'പെരും നുണ' അവർത്തിച്ചിരിക്കുകയാണ്. സിഎഎ ബില്ലിൽ പാർലമെന്റിൽ എ.എം.ആരിഫ് മാത്രമാണ് എതിർത്തു സംസാരിച്ചതെന്നാണ് ആ പെരും നുണ. സിഎഎ ബില്ല് സഭയിൽ ആദ്യം എത്തിയപ്പോൾ അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാനും കുഞ്ഞാലികുട്ടിയും ലോക്‌സഭയിൽ സംസാരിച്ചു. തുടർന്ന് ബില്ല്  അവതരിപ്പിച്ചപ്പോഴും ഞങ്ങൾ കടുത്ത എതിർപ്പ് ഉയർത്തി സംസാരിച്ചു. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും. 

ലീഗും കോൺഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണു ലോക്‌സഭയിൽ ആ ബില്ല് പാസായത്. ഇതൊന്നും സിപിഎമ്മിനും മുഖ്യമന്ത്രിക്കും അറിയാത്തതുകൊണ്ട് ഒന്നുമല്ല, രാജ്യത്ത് ബിജെപി ഉപയോഗിക്കുന്ന അതേ തന്ത്രം പയറ്റുകയാണ്. നുണകൾ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുക എന്ന ഗീബൽസിയൻ തന്ത്രം. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിലും മുതിർന്ന സിപിഎം നേതാവ് സിഎഎ ബില്ലിൽ ലീഗ് എംപിമാർ വോട്ട് ചെയ്‌തില്ലെന്ന നുണ യാതൊരു മടിയുമില്ലാതെ പറഞ്ഞു. എന്നാൽ ചർച്ചയിൽ ഉണ്ടായിരുന്ന ഷിബു മീരാൻ ഇടപെട്ട് കൃത്യമായി മറുപടി പറഞ്ഞു. എന്നിട്ടും സിപിഎം പ്രതിനിധി അത് അവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ADVERTISEMENT

പാർലമെന്റിൽ ഞങ്ങൾ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അടക്കം ആരുവന്നാലും 'ഭയപ്പെടാതെ' അത്യുച്ചത്തിൽ ഞങ്ങളുടെ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. അത് സഭാ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആർക്കും അതു പരിശോധിക്കാവുന്നതാണ്. ഞങ്ങളുടെ എംപിമാരുടെ ഇടപെടലുകൾ കൃത്യമായി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുമ്പോൾ അതിൽ അസ്വസ്ഥമായി ഇതുപോലുള്ള നുണകൾ ഇറക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങൾ ഞങ്ങളുടെ ദൗത്യമാണ് നിറവേറ്റുന്നത്. ഇനിയുമത് ശക്തിയുക്തം തുടരും .

English Summary:

ET Mohammed Basheer says AM Ariff did not oppose CAA