ന്യൂഡൽഹി∙ ജനങ്ങൾക്കു തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട കുടുംബാംഗം’ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ ജനങ്ങൾ സർക്കാരിന് നൽകിയ പിന്തുണയെക്കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ  ഗുണമേന്മ ലക്ഷ്യംവച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു. 

ADVERTISEMENT

Read Also: ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’

‘‘പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്‍ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചതിനു പിന്നിൽ ജനങ്ങളുടെ പിന്തുണയാണുള്ളത്’’– പ്രധാനമന്ത്രി കുറിച്ചു. 

English Summary:

Narendra Modi's letter to people