വാഷിങ്ടൺ∙ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ ട്രംപിന്റ രക്തച്ചൊരിച്ചിൽ പരാമർശം എന്തിനെ സംബന്ധിച്ചാണെന്ന് വ്യക്തമല്ല. മെക്സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിൽക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്. 

ADVERTISEMENT

Read More:ബൈഡൻ – ട്രംപ് പോരാട്ടത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി പെൻസിൽവേനിയ

‘‘ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാൻ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവർ കാറുകൾ വിൽക്കാൻ പോകുന്നില്ല.’’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. 

ADVERTISEMENT

ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. ‘‘ബൈഡൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻപോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.’’ – ട്രംപ് പറഞ്ഞു. 

English Summary:

'if I don't get elected it's going to be a bloodbath for the whole, that's going to be the least of it, it's going to be a bloodbath for the country', says Donald Trump