ന്യൂഡൽഹി∙ തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവർത്തകരെയടക്കം ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. മെട്രോ, റെയിൽവേ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവർക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിച്ചു വോട്ടുചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ അക്രഡിറ്റേഷൻ നൽകിയ മാധ്യമപ്രവർത്തകർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുള്ളത്. വോട്ടർപ്പട്ടികയിൽ പേരുള്ള പാർലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽനിന്നു ഫോം 12 ഡി സ്വീകരിക്കുകയോ അതത് ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ്‌സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.

ADVERTISEMENT

സർവീസ് വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റുകൾ ലഭ്യമാണ്. സായുധ സേനയിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ എന്നിവരാണ് സർവീസ് വോട്ടർമാർ. കൂടാതെ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ, പോളിങ് ഉദ്യോഗസ്ഥർ, വിദേശത്തുള്ള എംബസി ജീവനക്കാർ എന്നിവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

English Summary:

Scribes covering poll-day activity people in essential services can vote using postal ballots