ബെംഗളൂരു ∙ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ ബിജെപിയുമായി ഇട‍ഞ്ഞ മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എംപിയുമായ ഡി.വി.സദാനന്ദഗൗഡ, തുടർനടപടികൾ പ്രഖ്യാപിക്കാനായി ഇന്നലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൈസൂരു സീറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ ബിജെപിയുമായി ഇട‍ഞ്ഞ മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എംപിയുമായ ഡി.വി.സദാനന്ദഗൗഡ, തുടർനടപടികൾ പ്രഖ്യാപിക്കാനായി ഇന്നലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read Also: ‘തമിഴ്നാട്ടുകാരെ മൊത്തം ഉദ്ദേശിച്ചില്ല’: മാപ്പ് പറഞ്ഞ് ശോഭ, കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല

ADVERTISEMENT

മൈസൂരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന സൂചനകളുണ്ടായതോടെയാണ് പാർട്ടിവിടുന്നതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമം ബിജെപി നേതൃത്വം ശക്തമാക്കിയത്. പ്രതിപക്ഷ നേതാവ് ആർ.അശോകയുടെ നേതൃത്വത്തിലാണ് അനുനയ ചർച്ചകൾ നടക്കുന്നത്. ബിജെപി പാർലമെന്ററി ബോർഡ് അംഗമായ യെഡിയൂരപ്പയും സംസ്ഥാന അധ്യക്ഷനായ ബി.വൈ.വിജയേന്ദ്രയും ഇന്നലെ ഡൽഹിക്കു തിരിച്ചതിനു പിന്നാലെയാണ് സദാനന്ദഗൗഡ വാർത്താസമ്മേളനം ഉപേക്ഷിച്ചത്.

ഉഡുപ്പി–ചിക്കമഗളൂരു എംപിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലാജെയെ ബെംഗളൂരു നോർത്ത് സീറ്റിലെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചതോടെയാണ് സദാനന്ദഗൗഡ ഇടഞ്ഞത്. തുടർന്നാണ്, കോൺഗ്രസ് സ്ഥാനാർഥിയാക്കാനുള്ള ശ്രമങ്ങൾ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയത്.

English Summary:

BJP Scrambles to Retain DV Sadananda Gowda Amidst Mysuru Seat Controversy