ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്ബിഐ. ഇതു സംബന്ധിച്ച സത്യവാങ്മൂലം എസ്ബിഐ സുപ്രീം കോടതിയിൽ നൽകി.

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്ബിഐ. ഇതു സംബന്ധിച്ച സത്യവാങ്മൂലം എസ്ബിഐ സുപ്രീം കോടതിയിൽ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്നാണ് എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചത്. 

Read also: കേന്ദ്രസർക്കാരിന് വൻ തിരിച്ചടി: പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ADVERTISEMENT

എസ്ബിഐ നേരത്തെ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും ഇന്ന് അഞ്ചു മണിക്കു മുൻപേ കൈമാറണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ലഭിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.

ഇലക്ടറ‌‌ൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു മുൻപു കോടതി നൽകിയ നിർദേശം. എന്നാൽ, ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും കമ്മിഷൻ പ്രസിദ്ധീകരിച്ചതും.

ADVERTISEMENT

തുടർന്നാണ് വിഷയം കോടതി സ്വമേധയാ വീണ്ടും പരിഗണിച്ചത്. മാർച്ച് 18ന് കേസ് പരിഗണിച്ച കോടതി ‘തിരഞ്ഞെടുത്ത’ വിവരങ്ങൾ മാത്രമല്ല, ഇലക്ടറ‌‌ൽ ബോണ്ടുമായി ബന്ധപ്പെട്ടു കൈവശമുള്ള സകലവിവരവും തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറാൻ സുപ്രീം കോടതി എസ്ബിഐയോട് നിർദേശിച്ചു. ഇതു സംബന്ധിച്ച് എസ്ബിഐയ്ക്ക് നോട്ടിസും അയച്ചു.

English Summary:

State Bank of India submits all details of electoral bonds with serial numbers to Election Commission