കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ്.

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം മഹുവയ്‌ക്കെതിരായി സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കണമെന്നു ലോക്പാൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു. 

ADVERTISEMENT

ആരോപണവിധേയയ്‌ക്കെതിരായി ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും വ്യക്തിയുടെ പദവിയെ പരിഗണിച്ചുനോക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

2023 ഡിസംബർ എട്ടിനാണു പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ പാർലമെന്റിൽനിന്നു പുറത്താക്കപ്പെടുന്നത്. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു മഹുവയ്‌ക്കെതിരായ നടപടി. 

English Summary:

CBI conducted raid at Trinamool Congress Leader Mahua Moitra