സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസിനെയും ദേവസ്വംമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ. രാധാകൃഷ്ണനെയും നേരിടാൻ ബിജെപി ഡോ. ടി.എൻ സരസുവിനെ കളത്തിലിറക്കിയതോടെ ആലത്തൂരിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. വിവിധ കോളജുകളിൽ അധ്യാപികയിരുന്ന ഡോ. ടി.എൻ. സരസു പ്രിൻസിപ്പലാകുന്നതു വരെ അധ്യാപകരുടെ ഇടതു

സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസിനെയും ദേവസ്വംമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ. രാധാകൃഷ്ണനെയും നേരിടാൻ ബിജെപി ഡോ. ടി.എൻ സരസുവിനെ കളത്തിലിറക്കിയതോടെ ആലത്തൂരിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. വിവിധ കോളജുകളിൽ അധ്യാപികയിരുന്ന ഡോ. ടി.എൻ. സരസു പ്രിൻസിപ്പലാകുന്നതു വരെ അധ്യാപകരുടെ ഇടതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസിനെയും ദേവസ്വംമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ. രാധാകൃഷ്ണനെയും നേരിടാൻ ബിജെപി ഡോ. ടി.എൻ സരസുവിനെ കളത്തിലിറക്കിയതോടെ ആലത്തൂരിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. വിവിധ കോളജുകളിൽ അധ്യാപികയിരുന്ന ഡോ. ടി.എൻ. സരസു പ്രിൻസിപ്പലാകുന്നതു വരെ അധ്യാപകരുടെ ഇടതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസിനെയും ദേവസ്വം മന്ത്രി കൂടിയായ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണനെയും നേരിടാൻ ബിജെപി ഡോ. ടി.എൻ.സരസുവിനെ കളത്തിലിറക്കിയതോടെ ആലത്തൂരിൽ തിരഞ്ഞെടുപ്പിനു ചൂടേറുകയാണ്. വിവിധ കോളജുകളിൽ അധ്യാപികയായിരുന്ന ഡോ. ടി.എൻ.സരസു പ്രിൻസിപ്പലാകുന്നതു വരെ ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിഎയുടെ അംഗമായിരുന്നു. പാലക്കാട് വിക്ടേ‍ാറിയ കേ‍ാളജ് പ്രിൻസിപ്പലായിരിക്കെ എസ്എഫ്ഐയുമായും ഇടത് അധ്യാപക സംഘടനയുമായും വിവിധ വിഷയങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ പിന്നീടു രാഷ്ട്രീയ വിവാദമായി. വിക്ടേ‍ാറിയയിൽ പ്രിൻസിപ്പലായിരിക്കെ 2016 മാർച്ചിൽ വിരമിക്കുന്ന സമയത്ത്, എസ്എഫ്ഐ പ്രവർത്തകർ കേ‍ാളജ് മുറ്റത്തു കുഴിമാടം നിർമിച്ചു യാത്രയയപ്പു നൽകിയ സംഭവം വിവാദമായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിനൊപ്പം കേന്ദ്രമന്ത്രി പ്രതാപ് റൂഡി സരസുവിനെ സന്ദർശിക്കുകയും വിഷയം ദേശീയതലത്തിൽ പ്രചരിപ്പിക്കാൻ നീക്കം നടത്തുകയും ചെയ്തു. സംഭവത്തിൽ പ്രിൻസിപ്പലിന്റെ പരാതിയിൽ പെ‍ാലീസ് കേസെടുത്തെങ്കിലും, പ്രതി ചേർത്തവരെ തെളിവില്ലാത്തതിനാൽ കേ‍ാടതി പിന്നീടു വിട്ടയച്ചു. ആലത്തൂരിൽ ബിജെപി പ്രവർത്തകരുടെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ സ്ഥാനാർഥിത്വത്തെക്കുറിച്ചും ഇടതുപക്ഷത്തുനിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയാണ് ടി.എൻ. സരസു.

∙ ആലത്തൂർ ബിജെപിക്കൊപ്പം

ആളുകൾക്കിപ്പോൾ പഴയ പോലെയുള്ള ചിന്താഗതിയല്ല. മോദിജിയുടെ സബ്കാ സാഥ്, സബ്കാ വികാസ്, മോദിജി കാ ഗ്യാരന്റി ഇവയെല്ലാം നമ്മുടെ ആളുകൾ കാണുന്നുണ്ട്. കേരള സർക്കാർ ഇതൊന്നും ആരെയും അറിയിക്കുന്നില്ല. കേന്ദ്രം നൽകിയ സേവനങ്ങളുടെ ക്രഡിറ്റ് അവർ എടുക്കുകയാണ്. ഇവിടുത്തെ കള്ളത്തരം എല്ലാവരും മനസ്സിലാക്കുന്നുണ്ട്. മണ്ഡലത്തിൽ പ്രവർത്തകർ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, വൈകി വന്ന സ്ഥാനാർഥിത്വം ബിജെപിയുടെ വിജയത്തെ ബാധിക്കില്ല. ഇത്തവണ വളരെ മികച്ച ഭൂരിപക്ഷത്തോടെ തന്നെ ബിജെപി ആലത്തൂരിൽ വിജയിക്കും. 

Show more

ADVERTISEMENT

∙ എതിരാളികൾ ശക്തരാണ്, പക്ഷേ!

എന്റെ എതിരാളികളിൽ ഒരാൾ മന്ത്രിയും ഒരാൾ സിറ്റിങ് എംപിയുമാണ്. പക്ഷേ, അതൊന്നും വിജയപ്രതീക്ഷയെ ബാധിക്കില്ല. എംപിയായിരുന്ന വ്യക്തി എന്താണ് ഇവിടെ ചെയ്തത്? എത്രയോ കോടികളുടെ കണക്കൊക്കെ ആലത്തൂർ എംപി രമ്യ ഹരിദാസ് പറയുന്നതു കേട്ടു. അത്രയും കോടിയൊക്കെ ഒരു എംപിക്കു നൽകുന്നുണ്ടോ? അതെല്ലാം കള്ളക്കഥയാണ്. ആലത്തൂരിലെ ജനങ്ങൾക്ക് കുടിവെള്ളം പോലും ഇല്ല. 60 കൊല്ലം ഭരിച്ച്, ദാരിദ്ര്യത്തിലുള്ളവരെ ദാരിദ്ര്യത്തിൽത്തന്നെ കൊണ്ടുപോയ ഒരു പാർട്ടിയുടെ എംപിയാണ് അവർ. അതുകൊണ്ടുതന്നെ അവർക്ക് എന്താണു ചെയ്യാൻ കഴിയുന്നത്? ഇവർ രണ്ടുപേരും വന്നിട്ട് ഒന്നും ചെയ്യാനില്ല. 

കെ. രാധാകൃഷ്ണൻ വളരെ നല്ലയാളാണ്. പക്ഷേ, അദ്ദേഹം ഇവിടത്തെ കമ്യൂണിസ്റ്റാണ്. അത്തരത്തിലൊരാൾ ലോക്സഭയിൽ എത്തിയിട്ട് എന്തു ചെയ്യാനാണ്. ദേവസ്വം മന്ത്രി ഗുരുവായൂരിൽ പോയതിന് വിശദീകരണം ചോദിച്ച സർക്കാരാണ് കേരളത്തിലേത്. അത്തരം ഒരാൾ എംപിയായി വന്നാൽ എന്താണ് പ്രയോജനം? കേരളത്തിലെ ജനങ്ങൾക്കു ശമ്പളമോ പെൻഷനോ ഇല്ല. കേരളം തന്നെ ഇവർ നശിപ്പിച്ചു. സമൂഹിക ക്ഷേമ പെൻഷൻ നൽകാൻ പോലും സർക്കാരിന്റെ കൈവശം പണമില്ല. അങ്ങനെയുള്ള സന്ദർഭത്തിലും ഇവരുടെ കാര്യങ്ങൾ ഇവർ ഭംഗിയായി നടത്തുന്നുണ്ട്. എത്ര കോടികൾ ചെലവഴിച്ചാണ് ‘നവകേരള തീറ്റ സദസ്സ്’ നടത്തിയത്? അങ്ങനെയുള്ളവർക്കിവിടെ എന്തു ചെയ്യാൻ സാധിക്കും? എന്നിൽ വിശ്വാസമുള്ളതിനാലാണ് പാർട്ടി സ്ഥാനാർഥിത്വം നൽകിയത്. മോദി കാ ഗ്യാരന്റിയിലൂടെ എനിക്കു ചെയ്യാൻ കഴിയുന്നതെല്ലാം അലത്തൂരിനു വേണ്ടി ഞാൻ ചെയ്തിരിക്കും. 

ആലത്തൂർ ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ഡോ. ടി. എൻ. സരസു ചിറ്റൂർക്കാവ് പരിസരത്ത് വോട്ടർമാരെ കാണുന്നു
ADVERTISEMENT

∙ ആലത്തൂരിൽ കുടിവെള്ളമില്ല, കർഷകരും പ്രതിസന്ധിയിൽ

കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ പ്രശ്നങ്ങൾ പഠിച്ചു വരികയാണ്. എങ്കിലും ആലത്തൂരിൽ കുടിവെള്ളപ്രശ്നം രൂക്ഷമാണെന്നാണ് മനസ്സിലാക്കുന്നത്. അതുപോലെതന്നെ കർഷകരുടെ പ്രശ്നവും. അവർക്ക് കൃഷി ചെയ്യാൻ പണം ലഭിക്കുന്നില്ല. കർഷകർ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ചോറുണ്ണണമെങ്കിൽ അവർ കൃഷി ചെയ്തുണ്ടാക്കണ്ടേ? പണം ലഭിക്കുന്നില്ലെന്നും സാധനങ്ങൾ എടുക്കുന്നില്ലെന്നും പല കർഷകരും പരാതി പറഞ്ഞു. ജയിച്ചാൽ അവർക്കു വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞാന്‍ ചെയ്യുമെന്നാണ് അവർക്കു നൽകിയിരിക്കുന്ന ഉറപ്പ്. 

AMP
Show more

∙ എസ്എഫ്ഐക്കാർ കുഴിമാടം തീർത്തു; സ്ഥാനാർഥിത്വം അവർക്കുള്ള മറുപടി

ADVERTISEMENT

കുറെക്കാലം ഇടത് അധ്യാപക സംഘടനയുടെ ഭാഗമായിരുന്നു ഞാൻ. പക്ഷേ, എനിക്ക് പാർട്ടി മെമ്പർഷിപ്പൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വിരമിക്കുമ്പോൾ കോളജിലെ എസ്എഫ്ഐക്കാർ എനിക്കൊരു കുഴിമാടം ഉണ്ടാക്കിത്തന്നു. അന്ന് എന്നെ ആശ്വസിപ്പിക്കുകയും കൂടെനിൽക്കുകയും ചെയ്തത് ബിജെപി പ്രവർത്തകരാണ്. ഇന്നും അവർ എനിക്കൊപ്പം ഉണ്ട്. ഞാൻ ബിജെപിയിലേക്കു പോയതിന്റെ വ്യക്തിപരമായ കാരണം അതാണ്. 

ക്യാംപസ് രാഷ്ട്രീയം ഇവിടെ ഹൈക്കോടതി നിരോധിച്ചതാണ്. പക്ഷേ, ഇവിടത്തെ സർക്കാർ അത് നടപ്പാക്കിയില്ല. എസ്എഫ്ഐ ക്രൂരന്മാരെ സർക്കാർ അഴിച്ചു വിട്ടിരിക്കുകയാണ്. ഒരു പയ്യനെ പച്ചവെള്ളം പോലും കൊടുക്കാതെ അവർ പീഡിപ്പിച്ചു കൊന്നു. അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പരീക്ഷ എഴുതിയില്ലെങ്കിലും അവർ പാസാകും. രക്ഷിതാക്കൾ മക്കളെ കോളജുകളിലേക്ക് അയയ്ക്കുന്നത് പഠിച്ച് വലിയ നിലയിലെത്താനാണ്. പക്ഷേ, അവരുടെ ചേതനയറ്റ ശരീരം തിരിച്ചു വന്നാൽ എങ്ങനെയിരിക്കും. ഈ സ്ഥാനാർഥിത്വം എസ്എഫ്ഐക്കുള്ള മറുപടി കൂടിയാണ്.

ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോ. ടി.എൻ. സരസു

ഇനി രാഷ്ട്രീയപരമായി പറയുകയാണെങ്കിൽ ഇന്ത്യ എവിടെയാണ് നിന്നിരുന്നത്? ദരിദ്ര രാജ്യമായിരുന്നല്ലോ. പക്ഷേ കഴിഞ്ഞ പത്തുവർഷമായി എത്ര വലിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി എന്തെല്ലാം കാര്യങ്ങളാണു നടപ്പിലാക്കിയത്. ഇത്തവണ ബിജെപി സ്ഥാനാർഥികളെല്ലാം ജയിക്കുമെന്നു തന്നെയാണ് എന്റെ പരിപൂർണ വിശ്വാസം. കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരാണല്ലോ. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും എല്ലാവർക്കും മനസ്സിലാകും.

English Summary:

T.N. Sarasu Named NDA's Choice for Alathur: A Closer Look at the Candidacy