തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് ഹർജി നൽകിയ ആളുടെ കൈവശം തെളിവുണ്ടോയെന്നു വിജിലൻസ് കോടതിയുടെ ചോദ്യം. ആരോപണം അല്ലാതെ എന്തെങ്കിലും രേഖകൾ തെളിവായി ഉണ്ടോ എന്നാണ് ഹർജി സമർപ്പിച്ച എ.എച്ച്. ഹഫീസിനോടു കോടതി ചോദിച്ചത്. തെളിവുണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും വിജിലൻസിനു പരാതി കൊടുത്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജിലൻസിനു പരാതി കൊടുത്തിട്ടുണ്ടെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ വിജിലൻസിന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ ഒന്നിലേക്കു മാറ്റി.

ADVERTISEMENT

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

∙ പി.വി. അൻവറിന്റെ ആരോപണം

കർണാടകയിലും ഹൈദരാബാദിലും ഐടി ഇൻഫ്രാസ്ട്രക്ചർ ലെൻഡിങ് മേഖലയിലെ വൻകിട കമ്പനികൾ കെ റെയിൽ പദ്ധതിയെക്കുറിച്ച് സർവേ നടത്തി. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഐടി മേഖല ശക്തമാകും. കെ റെയിൽ വന്നാൽ ഹൈദരാബാദിലെയും കർണാടകയിലെയും ഐടി ഭീമന്മാർ വ്യവസായ വ്യാപനത്തിനുവേണ്ടി അവിടങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും പാഴാകും. കെ റെയിൽ പദ്ധതി പൊളിക്കുന്നതിന് അവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഗൂഢാലോചന നടത്തി. ദൗത്യത്തിന്റെ ഉത്തരവാദിത്തം സതീശനെ ഏൽപിച്ചു. ദൗത്യം വിജയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശനു നൽകിയിരുന്ന ഓഫർ. മത്സ്യം കൊണ്ടുവരുന്ന ശീതീകരിച്ച കണ്ടെയ്നർ ലോറികളിൽ 2021 ഫെബ്രുവരിയിലും മാർച്ചിലുമായി 50 കോടി വീതം തൃശൂർ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്തു കൊണ്ടുവന്നു. അവിടെ നിന്ന് ആംബുലൻസുകളിലാണു പണം സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്. ഈ പണം കയ്യിലുള്ള ധൈര്യത്തിലാണ് കെപിസിസിയുടെ ഔദാര്യമില്ലാതെ തന്നെ താൻ തിരഞ്ഞെടുപ്പു നടത്തുമെന്നു സതീശൻ അന്നു പറഞ്ഞത്. 

ADVERTISEMENT

∙ വി.ഡി.സതീശന്റെ മറുപടി

ഞാൻ എന്താണു പറയേണ്ടത്? ചിരിക്കണോ അതോ നിങ്ങളുടെ ഗതികേട് ഓർത്തു കരയണോ? ആരോപണം ഉന്നയിച്ച ആളെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. ഇതിൽ കൂടുതലൊന്നും അയാളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നേതാവല്ലേ? സിപിഎം പാർട്ടിയുടെ ലീഡർ അല്ലേ? ഇത്തരം ഒരു ആരോപണം നിയമസഭയിൽ അവതരിപ്പിക്കാൻ അനുവാദം കൊടുത്തതിൽ നിങ്ങളോട് എനിക്കു സഹതാപം തോന്നുന്നു. നിങ്ങൾ ഇങ്ങനെ പരിഹാസപാത്രമാകണോ? ഈ ആരോപണം നിയമസഭാ രേഖകളിൽ കിടക്കട്ടെ.

English Summary:

Vigilance Court in Thiruvananthapuram Grills Petitioner over V.D. Satheesan Bribery Claims