ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ സത്യവും മാർച്ച് 28ന് കോടതിയിൽ അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ വെളിപ്പെടുത്തുമെന്ന് സുനിത കേജ്‌രിവാൾ. തന്റെ വാദം തെളിയിക്കുന്ന തെളിവുകളും അദ്ദേഹം കോടതിക്ക് കൈമാറുമെന്നും സുനിത വ്യക്തമാക്കി. ‘‘ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 250 റെയ്ഡുകൾ ഇഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ സത്യവും മാർച്ച് 28ന്  അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ വെളിപ്പെടുത്തുമെന്ന് സുനിത കേജ്‌രിവാൾ. തന്റെ വാദം തെളിയിക്കുന്ന തെളിവുകളും അദ്ദേഹം കോടതിക്ക് കൈമാറുമെന്നും സുനിത വ്യക്തമാക്കി. 

‘‘ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 250 റെയ്ഡുകൾ ഇഡി നടത്തിക്കഴിഞ്ഞു. ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മാർച്ച് 28ന് എല്ലാ കാര്യങ്ങളും കോടതിയിൽ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യനയ അഴിമതിയിലെ പണം എവിടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തും. തെളിവും നിരത്തും. ’’ സുനിത പറഞ്ഞു. 

ADVERTISEMENT

ഡൽഹി നിവാസികളുടെ കാര്യത്തിൽ കേജ്‌രിവാൾ അതിയായ ദുഃഖത്തിലാണെന്നും സുനിത പറഞ്ഞു. ‘‘രണ്ടുദിവസം മുൻപ് ജലവിഭവ വകുപ്പ് മന്ത്രി അതിഷിക്ക് കേ‌ജ്‌രിവാൾ കത്തയച്ചിരുന്നു. ഡൽഹിയിലെ ജലവിതരണവും അഴുക്കുചാൽ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു അത്. കേന്ദ്ര സർക്കാർ അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഡൽഹിയെ തകർക്കാനാണോ അവർ ശ്രമിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കാനാണോ അവർ ആഗ്രഹിക്കുന്നത്? ഇക്കാര്യത്തിൽ കേജ്‌രിവാളിന് അതിയായ വേദനയുണ്ട്.’’ സുനിത പറഞ്ഞു. 

English Summary:

Delhi CM Arvind Kejriwal will reveal truth in ‘so-called Delhi liquor scam’ tomorrow