കൊല്ലം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ

കൊല്ലം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്നമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി–എസ്എഫ്ഐ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മുതിർന്ന നേതാക്കളും അധ്യാപകരും ചേർന്ന് രംഗം ശാന്തമാക്കി. തുടർന്ന് ജി. കൃഷ്ണകുമാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു.

ADVERTISEMENT

മുൻപ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് കോളജിൽ എത്തി ആർട്സ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച പരിപാടിയാണ് നടത്തിയതെന്നാണ് എസ്എഫ്ഐ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനും ക്യാംപസിൽ എത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ക്യാംപസിൽ സ്ഥാനാർഥികൾ വോട്ടു തേടി എത്തുന്നത് വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കാതെ ആണെന്നും കൃഷ്ണകുമാർ വോട്ട് ചോദിക്കാൻ എത്തിയത് അറിഞ്ഞിരുന്നില്ല എന്നും എസ്എഫ്ഐ വിദ്യാർഥികൾ പറഞ്ഞു.

English Summary:

SFI Activists Halt NDA Candidate Krishnakumar's Campaign at ITI