ന്യൂഡൽഹി∙ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചന നൽകി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന. സർക്കാരിനെ ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സർക്കാർ ജയിലിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചന നൽകി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന. സർക്കാരിനെ ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ലെന്നു ഗവർണർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സർക്കാർ ജയിലിൽനിന്നു ഭരിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.’’– ഗവർ‌ണർ പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭരണം തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്‌രിവാളിന്റെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്നുച്ചയ്ക്കു 2നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തനടപടികളിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തു കേജ്‌രിവാൾ നൽകിയ ഹർജിയിലും ഇടക്കാലാശ്വാസം ആവശ്യപ്പെട്ടുള്ള ഉപഹർജിയിലും വാദം കേട്ട ജസ്റ്റിസ് സ്വർണ കാന്ത ശർമ ഇ.ഡിക്കു നോട്ടിസ് അയച്ചു. ഏപ്രിൽ രണ്ടിനകം മറുപടി നൽകാൻ നിർദേശിച്ച കോടതി വിഷയം ഏപ്രിൽ മൂന്നിലേക്കു മാറ്റി. ഹർജിയിൽ അന്ന് അന്തിമതീർപ്പുണ്ടാകുമെന്നും അറിയിച്ചു.

അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഹർജിയുടെ പകർപ്പു നൽകിയില്ലെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വാദിച്ചു. 23നു നൽകിയ ഹർജിയുടെ പകർപ്പ് കഴിഞ്ഞ ദിവസമാണു ലഭിച്ചതെന്ന് പറഞ്ഞു. കേജ്‌രിവാളിനു വേണ്ടി ഒന്നിലേറെ അഭിഭാഷകർ ഹാജരാകുന്നതിനെയും അദ്ദേഹം എതിർത്തു.