മുംബൈ∙ സീറ്റ് വിഭജനത്തിൽ സഖ്യകക്ഷികളെ വിഴുങ്ങി ബിജെപി. 28 സീറ്റിൽ ബിജെപിയും 14 സീറ്റിൽ ഷിൻഡെ വിഭാഗവും 5 സീറ്റിൽ അജിത് പവാർ വിഭാഗവും ഒരു സീറ്റിൽ രാഷ്ട്രീയ സമാജ് പാർട്ടിയും (ആർഎസ്പി) മത്സരിക്കുമെന്നാണ് സൂചന. വൈകാതെ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിടും. മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് സീറ്റ് നൽകണോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സീറ്റ് വിഭജനത്തിൽ സഖ്യകക്ഷികളെ വിഴുങ്ങി ബിജെപി. 28 സീറ്റിൽ ബിജെപിയും 14 സീറ്റിൽ ഷിൻഡെ വിഭാഗവും 5 സീറ്റിൽ അജിത് പവാർ വിഭാഗവും ഒരു സീറ്റിൽ രാഷ്ട്രീയ സമാജ് പാർട്ടിയും (ആർഎസ്പി) മത്സരിക്കുമെന്നാണ് സൂചന. വൈകാതെ സ്ഥാനാർഥികളുടെ പട്ടിക  പുറത്ത് വിടും. മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് സീറ്റ് നൽകണോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. കരിഷ്മ കപുർ, കരീന കപൂർ എന്നിവരെയും ഷിൻഡെ സേന സമീപിച്ചതായി അഭ്യൂഹങ്ങളുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിലും താരപ്രചാരകരായി മാറിയേക്കും.

ബിജെപിയിൽ അംഗമായി നവനീത് റാണ

മുംബൈ∙ അമരാവതി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നവനീത് റാണ പാർട്ടി അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്. അമരാവതി, നാഗ്പുർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളും എത്തിയിരുന്നു.

ADVERTISEMENT

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ച നവനീത് തെന്നിന്ത്യൻ സിനിമകളിലാണ് പ്രധാനമായും വേഷമിട്ടത്. മമ്മൂട്ടിയുടെ നായികയായി ലവ് ഇൻ സിംഗപ്പൂർ എന്ന സിനിമയിലും അഭിനയിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. 2021ൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനു നവനീത് റാണയ്ക്ക് ബോംബെ ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരാനിരിക്കെയാണ് ബിജെപിക്കൊപ്പം ചേർന്നത്.

English Summary:

BJP will contest in 28 seats in Maharashtra