ന്യൂഡൽഹി ∙ ഇന്ത്യയിൽ നിരക്ഷരരായ യുവാക്കളെക്കാൾ പലമടങ്ങ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ. എഴുതാനോ വായിക്കാനോ അറിയാത്തവർക്കിടയിൽ 3.4 ശതമാനമാണ് തൊഴിലില്ലായ്മ. എന്നാൽ ബിരുദധാരികളായ 29.1 ശതമാനം യുവാക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിരക്ഷരരായ യുവാക്കളെക്കാൾ പലമടങ്ങ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ. എഴുതാനോ വായിക്കാനോ അറിയാത്തവർക്കിടയിൽ 3.4 ശതമാനമാണ് തൊഴിലില്ലായ്മ. എന്നാൽ ബിരുദധാരികളായവരുടെ  തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സെക്കൻഡറി തലം വരെ പഠിച്ചവർക്കിടയിൽ 18.4 ശതമാനമാണ് തൊഴിലില്ലായ്മ.

സെക്കൻഡറി തലം വരെയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസം നേടിയ ഇന്ത്യൻ യുവാക്കൾ കഠിനമായ തൊഴിൽക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ഇതിന്റെ തോത് ഓരോ വർഷവും ഉയരുകയാണെന്നും ഐഎൽഒ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ തൊഴില്‍ ശക്തിയുടെ നൈപുണ്യവും വിപണിയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രീതിക്കു നേരെ വിമർശനവുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്.

ADVERTISEMENT

ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. കാർഷികേതര മേഖലകളിൽ വിദ്യാസമ്പന്നരായ യുവാക്കൾക്ക് മതിയായ പ്രതിഫലം നൽകുന്ന ജോലി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്നില്ല. ഇത് തൊഴിൽരഹിതരുടെ എണ്ണം വർധിപ്പിക്കുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ് വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായി തുടരുന്നത്. തൊഴില്ലായ്മ രൂക്ഷമാവുന്നത് ഗ്രാമീണ മേഖലയേക്കാൾ നഗരങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Young Indians More Likely To Be Unemployed If They're Educated, Says Report