ധാക്ക ∙ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്നും എന്തുകൊണ്ടാണ് അതു തീവച്ചു നശിപ്പിക്കാത്തത് എന്നു പറയണമെന്നും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക ∙ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്നും എന്തുകൊണ്ടാണ് അതു തീവച്ചു നശിപ്പിക്കാത്തത് എന്നു പറയണമെന്നും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അവാമി ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷെയ്ഖ ഹസീന ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

'ഈ പറയുന്ന നേതാക്കളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നാണ് എന്റെ ചോദ്യം. എന്തുകൊണ്ടാണ് അത് അവരില്‍നിന്ന് എടുത്ത് കത്തിച്ചു കളയാതിരിക്കുന്നത്. ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും ഭാര്യമാരും ഇന്ത്യയില്‍ പോയി സാരികള്‍ വാങ്ങി ബംഗ്ലദേശില്‍ കൊണ്ടുവന്നു വില്‍ക്കുകയായിരുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലദേശിലെ അടുക്കളകളില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കുള്ള സ്ഥാനവും ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടി. 'ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഉള്‍പ്പെടെ എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യയില്‍നിന്നാണ് ബിഎന്‍പി നേതാക്കളുടെ ഉള്‍പ്പെടെ വീടുകളിലേക്ക് എത്തുന്നതെന്നും ഹസീന പറഞ്ഞു. 

ADVERTISEMENT

ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ കശ്മീരി ഷോള്‍ റോഡില്‍ എറിഞ്ഞ് ബിഎന്‍പി നേതാവ് രുഹുല്‍ കബീര്‍ റിസ്‌വി പ്രതിഷേധിച്ചതിനെ കുറിച്ചായിരുന്നു ഷെയ്ഖ് ഹസീനയുടെ പ്രതികരണം. ‘ഇന്ത്യ-ഔട്ട്’ പ്രചാരണമാണ് രാജ്യത്താകെ പ്രതിപക്ഷം നടത്തുന്നത്. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ തുടരാന്‍ ഇന്ത്യ പിന്തുണയ്ക്കുന്നതാണ് പ്രതിപക്ഷ കക്ഷികളെ ചൊടിപ്പിക്കുന്നത്.

English Summary:

"First Burn Wives' Sarees": Sheikh Hasina Slams Rivals' India Boycott Call