മോസ്കോ∙ ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ.5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ്ഉയർന്നതിനു പിന്നാലെയാണ് അണക്കെട്ട് തകർന്നത്. പർവത നഗരമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ. 5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിനു പിന്നാലെ അണക്കെട്ട് തകർന്നു. പർവത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്. 

ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ ഉറൽ നദിയിൽ അപ്രതീക്ഷിതമായ ജലപ്രവാഹം ഉണ്ടായി. തുടർന്ന് അണക്കെട്ട് തകർന്നു. വലിയ യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേ ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക മേഖലയിൽ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരും ഉണ്ട്. 

ADVERTISEMENT

സംഭവത്തിൽ റീജിയണൽ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചു. 82,200 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള 482 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. 2014ൽ അണക്കെട്ട് നിർമിച്ച ഉദ്യോഗസ്ഥർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനും റഷ്യ ക്രിമിനൽ അന്വേഷണ നടപടികൾ ആരംഭിച്ചു. യുറൽ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്റർ ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. വലിയ അളവിൽ വെള്ളം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് ഡാം നിർമിച്ചതെന്നും എന്നാൽ മഴയുടെ അളവ് ശക്തമാണെന്നുമാണ് വിശദീകരണം. 

English Summary:

Russia evacuates 4500 people after dam breaks near kazakhstan border