ന്യൂഡൽഹി ∙ മുൻ മന്ത്രിയും ഘടകകക്ഷി നേതാവുമായ ആന്റണി രാജുവിനെതിരെ നിലപാടെടുത്ത് കേരളത്തിലെ എൽഡിഎഫ് സർക്കാർ. തൊണ്ടിമുതൽ കേസിലെ

ന്യൂഡൽഹി ∙ മുൻ മന്ത്രിയും ഘടകകക്ഷി നേതാവുമായ ആന്റണി രാജുവിനെതിരെ നിലപാടെടുത്ത് കേരളത്തിലെ എൽഡിഎഫ് സർക്കാർ. തൊണ്ടിമുതൽ കേസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുൻ മന്ത്രിയും ഘടകകക്ഷി നേതാവുമായ ആന്റണി രാജുവിനെതിരെ നിലപാടെടുത്ത് കേരളത്തിലെ എൽഡിഎഫ് സർക്കാർ. തൊണ്ടിമുതൽ കേസിലെ ആരോപണം ഗുരുതരമാണെന്നു സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേസിൽ പുനരന്വേഷണത്തിന് എതിരായ ഹർജി തള്ളണമെന്ന‌ും സർക്കാർ സത്യവാങ്‌മൂലം നൽകി. 

ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിനെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ വൈകുന്നതിനെതിരെ ആയിരുന്നു വിമർശനം. സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോ എന്നാണു കോടതി ചോദിച്ചത്. ‌ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുപോലുള്ള നടപടികൾ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ADVERTISEMENT

1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.

English Summary:

Kerala's LDF government against former minister Antony Raju in the Supreme Court