വാഷിങ്ടൻ ∙ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷത്തിലാണു മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവർ. ലക്ഷക്കണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ‌ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷത്തിലാണു മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവർ. ലക്ഷക്കണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ‌ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ ദൃശ്യമായില്ല.

ഇന്ത്യാനയിലെ ബ്ലൂമിങ്ടനിൽ ദൃശ്യമായ സമ്പൂർണ സൂര്യഗ്രഹണം‌. Photo by JOSH EDELSON / AFP
വാഷിങ്ടനിൽ സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ചിത്രമെടുക്കുന്നവർ. Photo by CHIP SOMODEVILLA / GETTY IMAGES NORTH AMERICA / Getty Images via AFP
ന്യൂയോർക്ക് സിറ്റിയിലെ ഒബ്സർവേഷൻ ഡെക്കിൽ സൂര്യഗ്രഹണം‌ കാണാനെത്തിയവരുടെ തിരക്ക്. Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP
കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം. ഇവിടെ ധാരാളം പേരാണു സമ്പൂർണ സൂര്യഗ്രഹണം‌ കാണാനെത്തിയത് Photo by Geoff Robins / AFP

സമ്പൂർണ സൂര്യഗ്രഹണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ് നാസ യുട്യൂബിൽ പങ്കുവച്ചിരുന്നു. നൂറ്റാണ്ടിൽ ആദ്യമായി ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറ്, വടക്ക് മേഖലകളിൽ ഒരേസമയം സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. വടക്കേ അമേരിക്കയിൽ ദ് മെക്സിക്കൻ ബീച്ച് റിസോർട്ടിലാണ് മുഖ്യമായും സൂര്യഗ്രഹണം ആദ്യം കണ്ടത്. പിന്നീട് മറ്റു പ്രദേശങ്ങളിലും കാണാനായി.

ടെക്സസിൽനിന്നുള്ള സൗത്ത് ‌വെസ്റ്റ് വിമാനത്തിലിരുന്നു സൂര്യഗ്രഹണം വീക്ഷിക്കാനായി പ്രത്യേക കണ്ണട ധരിച്ച യാത്രക്കാർ. Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP
ന്യൂയോർക്ക് സിറ്റിയിലെ ഒബ്സർവേഷൻ ഡെക്കിൽ സൂര്യഗ്രഹണം‌ കാണാനെത്തിയവരുടെ തിരക്ക്. Photo by Charly TRIBALLEAU / AFP
ഒഹിയോയിലെ ബൗളിങ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സൂര്യഗ്രഹണം‌ കാണുന്നവർ. Photo by JEFF KOWALSKY / AFP
ADVERTISEMENT

സൂര്യഗ്രഹണം കാണാൻ വിവിധ രാജ്യങ്ങളിൽ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കൂട്ടായ്മകളും പാർട്ടികളും സംഘടിപ്പിച്ചതോടെ സൂര്യഗ്രഹണം ജനങ്ങൾ ആഘോഷമാക്കി. കുട്ടികളുൾപ്പെടെ കുടുംബമായാണു ആളുകൾ പരിപാടികളിൽ പങ്കെടുത്തത്. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ -1 സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയായില്ല. സൂര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാൻ സാധിക്കുന്ന രീതിയിലാണ് ആദിത്യ നിലയുറപ്പിച്ചിട്ടുള്ളത്.

വാഷിങ്ടൻ ഡിസിയിൽ ദൃശ്യമായ സമ്പൂർണ സൂര്യഗ്രഹണം‌. Photo by Bill INGALLS / NASA / AFP
സമ്പൂർണ സൂര്യഗ്രഹണം വീക്ഷിക്കാനും ചിത്രമെടുക്കാനുമായി നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് എത്തിയവർ. Photo by ANGELA WEISS / AFP
ടെക്സസിൽ സൂര്യഗ്രഹണം വീക്ഷിക്കുന്ന അമ്മയും മകളും. Photo by SUZANNE CORDEIRO / AFP
ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പശ്ചാത്തലത്തിൽ ദൃശ്യമായ സമ്പൂർണ സൂര്യഗ്രഹണം. Photo by TIMOTHY A. CLARY / AFP
ന്യൂയോർക്ക് സിറ്റിയിലെ ഒബ്സർവേഷൻ ഡെക്കിൽ സൂര്യഗ്രഹണം‌ കാണാനെത്തിയവരുടെ തിരക്ക്. Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP
ഒഹിയോയിലെ ബൗളിങ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സൂര്യഗ്രഹണം‌ കാണുന്നവർ. Photo by JEFF KOWALSKY / AFP
English Summary:

The total solar eclipse ends on April 9; pictures and video