കൊച്ചി∙ തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച. മണ്ഡലത്തിൽ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുജയം റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.സ്വരാജ് നൽകിയ ഹർജിയിലാണ് കേരളാ ഹൈക്കോടതി ജസ്റ്റിസ് പി.അജിത് കുമാർ വിധി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം മാർച്ചിലാണ് തൃപ്പൂണിത്തുറയിൽ കെ. ബാബുവിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർഥി എം. സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. യുഡിഎഫ് സ്ഥാനാർഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.

ADVERTISEMENT

അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നാണ് സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹർജി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ബാബു നൽകിയ തടസ്സഹർജി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ എം.സ്വരാജിനെ 992 വോട്ടിനാണ് ബാബു തോൽപിച്ചത്.
 
English Summary:

Thrippunithura Election Case: Verdict on Thursday