ലാസ് വേഗസ് (യുഎസ്): ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ നേരിട്ട പ്രസിദ്ധ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്‌സണ്‍ (76) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലാസ് വേഗസില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്‌സണെയും അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാസ് വേഗസ് (യുഎസ്): ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ നേരിട്ട പ്രസിദ്ധ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്‌സണ്‍ (76) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലാസ് വേഗസില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്‌സണെയും അവരുടെ സുഹൃത്ത് റോണ്‍ ഗോള്‍ഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരായി ചുമത്തിയിരുന്നത്.

രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ വിചാരണയ്‌ക്കൊടുവില്‍ 1995ല്‍ സിംപ്‌സണെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് 2007ല്‍ ലാസ് വേഗസിലെ പാലസ് സ്റ്റേഷന്‍ ഹോട്ടലിലും കസീനോയിലും നടത്തിയ ആക്രമണത്തിന്റെ പേരില്‍ 2018ൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. തോക്കുചൂണ്ടി കവര്‍ച്ച നടത്തിയെന്നായിരുന്നു കേസ്. 2017ല്‍ ജയില്‍മോചിതനായി. സിംപ്‌സണ്‍ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ''ഞാന്‍ ഈ കുറ്റം ചെയ്തുവെന്നുതന്നെ വയ്ക്കുക. അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി എന്നതാണല്ലോ’’.

English Summary:

O.J. Simpson dies of cancer at age 76, his family says