തിരുവനന്തപുരം ∙ തൃശൂർ പൂരത്തിൽ പൊലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ

തിരുവനന്തപുരം ∙ തൃശൂർ പൂരത്തിൽ പൊലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തൃശൂർ പൂരത്തിൽ പൊലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോർട്ട് തേടിയിരുന്നില്ല.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.

ADVERTISEMENT

പുലർച്ചെ 3നു നടക്കേണ്ട വെടിക്കെട്ട്, മാരത്തൺ ചർച്ചകൾക്കൊടുവിൽ 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിലാണു നടത്തിയത്. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്നും  ആക്ഷേപമുയർന്നു.

English Summary:

Police Actions at Thrissur Pooram Under Scrutiny Following Home Department's Directive