പത്തനംതിട്ട∙ നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. തെളിവു കൊണ്ടുവരുമെന്ന് നാളുകളായി നന്ദകുമാർ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം ശേഷിക്കെയാണ് വിവാദവുമായി വരുന്നത്. വിഷുവിന് തെളിവ് പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. തെളിവു കൊണ്ടുവരുമെന്ന് നാളുകളായി നന്ദകുമാർ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം ശേഷിക്കെയാണ് വിവാദവുമായി വരുന്നത്. വിഷുവിന് തെളിവ് പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അതൊന്നും കണ്ടില്ല. 2016ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ നന്ദകുമാർ ശ്രമിച്ചിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.

‘‘ആൻഡ്രൂസ് ആന്റണിയെ നന്നായി അറിയാം. വല്ലവരുടെയും ചിത്രം പുറത്തുവിട്ടതിന് ഞാൻ എന്ത് ചെയ്യണം? മാധ്യമങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നത്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും സഹകരണ ബാങ്കുകൾ കൊള്ളയടിച്ചതിന്റെ രേഖകൾ എന്റെ പക്കലുണ്ട്. നന്ദകുമാറുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. അയാളെ എനിക്ക് അറിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടത്തുന്നത്’’– അനിൽ ആന്റണി പറഞ്ഞു.

ADVERTISEMENT

അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയായിരുന്നു നന്ദകുമാറിന്റെ വാർത്താസമ്മേളനം. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് 25 ലക്ഷം രൂപ അനിൽ ആന്റണി കൈപ്പറ്റി. സ്റ്റാൻഡിങ് കോൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ചുതവണയായി പണം തിരിച്ചുനൽകുകയും ചെയ്തു.  ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോദിയും അനിൽ ആന്റണിയും ആൻഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു. പത്തുലക്ഷം രൂപയാണ് ശോഭ വാങ്ങിയത്. പത്തുലക്ഷം രൂപ നൽകിയതിന്റെ രസീത് നന്ദകുമാർ മാധ്യമങ്ങളെ  കാണിച്ചു.

English Summary:

Anil Antony against Nandha Kumar