കൊച്ചി∙ തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് രണ്‍ജി പണിക്കർ നിലപാട് വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാ‌ധിപത്യത്തിന്റെ നിലനിൽപിനു വേണ്ടി, അല്ലെങ്കിൽ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിനായി വോട്ടു ചെയ്തിട്ടുണ്ട്. എല്ലാക്കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ ഒരു മെക്കാനിസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വോട്ടറാണ് ഞാൻ.

ADVERTISEMENT

ജനാധിപത്യമെന്ന സമ്പ്രദായം കെട്ടുപോകുന്ന, അല്ലെങ്കിൽ അത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തീർച്ചയായും ജനാധിപത്യം അതിന്റെ പരിഹാരമാർഗങ്ങൾ കണ്ടെത്താറുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം നമ്മൾ അത് കണ്ടതാണ്.’’ – രൺജി പണിക്കർ ചൂണ്ടിക്കാട്ടി.

English Summary:

Renji Panicker Distances His Political Views from Suresh Gopi's Amidst Voting Process