ആലപ്പുഴ ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം 90 ശതമാനം വിജയിച്ചിരുന്നെന്ന് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. വിജയിക്കാതെ പോയ ഒരു കാര്യത്തെക്കുറിച്ച് ഇനി കൂടുതൽ പറയുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം 90 ശതമാനം വിജയിച്ചിരുന്നെന്ന് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. വിജയിക്കാതെ പോയ ഒരു കാര്യത്തെക്കുറിച്ച് ഇനി കൂടുതൽ പറയുന്നില്ല. കേരളത്തിലെ പ്രഗൽഭരായ ഏഴോളം നേതാക്കളെ നേരിട്ടു കണ്ടിട്ടുണ്ട്. അതിൽ കോൺഗ്രസിലെയും സിപിഎമ്മിലെയും നേതാക്കളുണ്ട്. വെളിപ്പെടുത്തേണ്ട സമയമാകുമ്പോൾ വെളിപ്പെടുത്തും. പാർട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയത്. ഇനിയും അത് ആവർത്തിക്കുമെന്നും ശോഭ പറഞ്ഞു.

‘‘ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല, ബിജെപിയിലേക്കു നേതാക്കൾ എത്തുന്നത്. അവർ‌ നിൽക്കുന്ന പ്രസ്ഥാനത്തേക്കാൾ ശരിയാണ് ബിജെപിയെന്ന് എന്നു തോന്നുന്നതുകൊണ്ടാണ് പല ആളുകളും വരുന്നത്. ഇ.പി.ജയരാജന് എന്നെ അറിയില്ലെങ്കിലും, എന്നെ കണ്ടിട്ടില്ലെങ്കിലും ജാവഡേക്കറെ കണ്ടെന്ന് തൽക്കാലം സമ്മതിച്ചിട്ടുണ്ടല്ലോ. അതു മതി.’’ – ശോഭ പറഞ്ഞു. പ്രകാശ് ജാവഡേക്കറെ ഇ.പി.ജയരാജൻ കണ്ടതു ശരിയായില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും ശോഭ മറുപടി നൽകി.

ADVERTISEMENT

‘‘മുഖ്യമന്ത്രിക്ക് വലിയ നല്ല കൂട്ടുകെട്ട് അല്ലേ. കരിമണൽ കർത്തയുമായിട്ട്, ദുബായിലെ വലിയ ബിസിനസുകാരുമായിട്ട് ഒക്കെയാണ് കൂട്ട്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഇത്രയും നെറികെട്ട കൂട്ടുകെട്ടുമായി മുന്നോട്ടു പോയിട്ടുള്ള ഒരാൾ പോലും കേരള രാഷ്ട്രീയത്തിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രീതിയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപജയത്തിന്റെ വക്കിലെത്തിച്ചു കഴിഞ്ഞു.’’–  ശോഭ പറഞ്ഞു.

English Summary:

Shobha Surendran on EP Jayarajan's Meeting with Prakash Javadekar