കോട്ടയം∙ കൂട്ടികിഴിക്കാൻ മുന്നണികൾക്ക് ഒരു മാസത്തിലേറെയുണ്ട് സമയം. ആരും വിജയപ്രതീക്ഷ കൈവിടുന്നില്ല. മനസിൽ അൽപമൊക്കെ ആശങ്കയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാൻ ഒട്ടും തയാറാകാത്തത് മുന്നണി നേതാക്കളാണ്. ഒന്നരമാസത്തിലേറെ നീണ്ട നാടും നഗരവുംഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം

കോട്ടയം∙ കൂട്ടികിഴിക്കാൻ മുന്നണികൾക്ക് ഒരു മാസത്തിലേറെയുണ്ട് സമയം. ആരും വിജയപ്രതീക്ഷ കൈവിടുന്നില്ല. മനസിൽ അൽപമൊക്കെ ആശങ്കയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാൻ ഒട്ടും തയാറാകാത്തത് മുന്നണി നേതാക്കളാണ്. ഒന്നരമാസത്തിലേറെ നീണ്ട നാടും നഗരവുംഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കൂട്ടികിഴിക്കാൻ മുന്നണികൾക്ക് ഒരു മാസത്തിലേറെയുണ്ട് സമയം. ആരും വിജയപ്രതീക്ഷ കൈവിടുന്നില്ല. മനസിൽ അൽപമൊക്കെ ആശങ്കയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാൻ ഒട്ടും തയാറാകാത്തത് മുന്നണി നേതാക്കളാണ്. ഒന്നരമാസത്തിലേറെ നീണ്ട നാടും നഗരവുംഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കൂട്ടിക്കിഴിക്കാൻ മുന്നണികൾക്ക് ഒരു മാസത്തിലേറെയുണ്ട് സമയം. ആരും വിജയപ്രതീക്ഷ കൈവിടുന്നില്ല. മനസിൽ അൽപമൊക്കെ ആശങ്കയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാൻ ഒട്ടും തയാറാകാത്തത് മുന്നണി നേതാക്കളാണ്. ഒന്നരമാസത്തിലേറെ നീണ്ട നാടും നഗരവുംഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം നേതാക്കൾക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ സമാധാനമുണ്ടാകില്ല. 2019ലേതിനെക്കാൾ പോളിങ് ശതമാനം കുറഞ്ഞ ഈ പൊതുതിരഞ്ഞെടുപ്പിൽ നേതാക്കളുടെ പ്രതീക്ഷകളെന്താണ്? തിരഞ്ഞെടുപ്പിനു ശേഷം മനോരമ ഓൺലൈനിനോട് നേതാക്കൾ തങ്ങളുടെ ആദ്യപ്രതികരണം നടത്തുന്നു.

∙ബിജെപി വോട്ടുകൾ യുഡിഎഫിനു മറിഞ്ഞു: എം.വി.ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)

പോളിങ് ശതമാനം കുറഞ്ഞോ കൂടിയോ എന്നതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. എൽഡിഎഫിന് അനുകൂലമായൊരു തരംഗം കേരളത്തിലുണ്ടാകും. ഇ.പി.ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും എൽഡിഎഫ് വോട്ടുകളെ ബാധിക്കില്ല. എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരകളൊന്നും ഇല്ലായിരുന്നു. യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു ശരിക്കും അന്തർധാര. ബിജെപി വോട്ടുകൾ വലിയതോതിൽ യുഡിഎഫിലേക്ക് മറിഞ്ഞിട്ടുണ്ട്. പാർലമെന്റ് അടിസ്ഥാനത്തെക്കാൾ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് വോട്ടുകൾ മറിഞ്ഞത്. ഇതിനു നേതൃത്വം നൽകിയത് ആർഎസ്എസാണ്. ഏതൊക്കെ മണ്ഡലത്തിലാണ് ഇത് നടന്നതെന്ന് പറയാറായിട്ടില്ല. ക്രോസ് വോട്ടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കൃത്യമായ കണക്ക് ഇന്ന് ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം നമുക്ക് കൂടുതൽ ചർച്ചയാകാം.

ADVERTISEMENT

∙ വോട്ട് മറിക്കാനുളള സിപിഎം നീക്കം അണികൾ തടഞ്ഞു: സി.പി.ജോൺ (യുഡിഎഫ് സെക്രട്ടറി)

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താണ് കേരളത്തിൽ നടന്നത്. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായ ഒരു ജനവികാരം തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. യുഡിഎഫ് ക്യാംപുകളെല്ലാം സജീവമായിരുന്നു. എനിക്ക് ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ ഏറ്റവും സ്വാധീനം കുറഞ്ഞ ബൂത്തുകളിൽ നിന്നുപോലും നല്ല റിപ്പോർട്ടാണ് കിട്ടുന്നത്. ഇ.പി. ജയരാജനുമായിബന്ധപ്പെട്ടുണ്ടായ വിവാദം സിപിഎം വോട്ടർമാർക്കിടയിൽ കൺഫ്യൂഷനുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലവിലെ അവസ്ഥ വച്ച് യഥാർഥ കമ്യൂണിസ്റ്റുകാർ യുഡിഎഫിനാകും വോട്ടു ചെയ്യുക. തിരുവനന്തപുരത്ത് ബിജെപി ജയിച്ചോട്ടെയെന്ന് സിപിഎം നേതാക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അണികളും ഇടത് വോട്ടർമാരും അതിനു തയാറായില്ല. ബിജെപി യുഡിഎഫിനു വോട്ട് മറിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. 1990കളുടെ തുടക്കത്തിൽ അത് പറഞ്ഞിരുന്നെങ്കിൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നു.

ADVERTISEMENT

∙പോളിങ് കുറഞ്ഞത് ഗുണം ചെയ്യും: വി.മുരളീധരൻ (എൻഡിഎ, കേന്ദ്രമന്ത്രി)

തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഞങ്ങൾക്കു വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കൂടിയത് ഗുണമായത് യുഡിഎഫിനാണ്. എന്നാൽ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞിരിക്കുകയാണ്. എന്നുവച്ചാൽ യുഡിഎഫിനു കിട്ടുന്ന വോട്ടുകൾ കുറയും എന്നാണ് മനസിലാക്കേണ്ടത്. അത് ബിജെപിക്ക് ഗുണം ചെയ്യും. എല്‍ഡിഎഫ് സർക്കാരിനെതിരായ ജനവികാരവും ബിജെപിക്ക് വോട്ടായി മാറും.ആ വോട്ടുകൾ യുഡിഎഫിനു കിട്ടില്ല. രാജ്യത്ത് നിന്നും അസ്തമിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന വികാരം പൊതുവായി ജനങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്.അത് ബിജെപിക്ക് തുണയായി മാറും. എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ആക്രമിക്കുന്നത് ബിജെപിയെയാണ്. അവരുടെ ലക്ഷ്യം ഞങ്ങളെ തകർക്കുകയാണ്. കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപി വോട്ട് മറിച്ചിട്ടില്ല. പറയുന്നവർ അത് ഏത് മണ്ഡലത്തിലാണെന്ന് കൂടി പറയാനുള്ള ധൈര്യം കാണിക്കണം. എത്ര സീറ്റ് കിട്ടുമെന്ന് പറയാറായിട്ടില്ല. കണക്കൊക്കെ വരട്ടെ. 

English Summary:

Kerala's Political Leaders Weigh in on Post-Election Landscape