കൊച്ചി ∙ ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രി 8 സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ പിടികൂടി. അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖിനെയാണ് (30)ആലുവ പൊലീസ് പിടികൂടിയത്. ഈ മാസം 20ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ 8 മൊബൈൽ ഫോണുകൾ മോഷ്ടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രി 8 സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ പിടികൂടി. അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഈ മാസം 20ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽനിന്നാണ് വില കൂടിയ 8 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 

മറ്റ് അതിഥി തൊഴിലാളികൾക്കിടയിലാണ് ഇയാളുടെ താമസം. പകൽ സ്ഥലങ്ങൾ കണ്ടുവച്ച് രാത്രിയാണ് മോഷണം. വില കൂടിയ മൊബൈൽ ഫോണുകളാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകൾ അതിഥിത്തൊഴിലാളികൾക്ക് വിൽപന നടത്തും. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. വേറെയും മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.

ADVERTISEMENT

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്ഐ എസ്.എസ്.ശ്രീലാൽ, എഎസ്ഐ അബ്ദുൾ ജലീൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Police caught man who stole eight Smart Phones