കോട്ടയം∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മാധ്യമങ്ങളെ കാണുന്നതിനു മുൻപ് ഫെയ്‌സ്ബുക്ക് ലൈവിലും ചാണ്ടി ഉമ്മൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്സീൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫെയ്സ്‌ബുക്ക് ലൈവിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ  പറഞ്ഞുപരത്തിയെന്നും ചാണ്ടി പറഞ്ഞു. കോവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാധ്യമം മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. 

ADVERTISEMENT

വാക്സീന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ചാണ്ടി ഉമ്മന്റെ വിശദീകരണം. കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന ഉൽപാദകക്കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക്ക യുകെ ഹൈക്കോടതിയിൽ നൽകിയ രേഖകളിലാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചത്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനെത്തുടർന്ന് വാക്സീൻ വിതരണം യുകെയിൽ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) അപൂർവമായി ഉണ്ടാകാമെന്നാണ് കമ്പനി വ്യക്തമാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം മസ്തിഷ്ക സംബന്ധമായ പ്രശ്നമുണ്ടായ ജെയിംസ്കോട്ട് എന്നയാളാണ് ആദ്യം കേസിനു പോയത്. പിന്നാലെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചു. അതേസമയം, വാക്സീന്റെ ഗവേഷകരായ ഓക്സ്ഫഡ് ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അപൂർവമായി ചിലരിൽ പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സീൻ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണു ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തേ സ്വീകരിച്ചത്.

English Summary:

Oommen Chandy's treatment controversy