കൊച്ചി∙ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ടീഷർട്ടും ധരിച്ച് സൈക്കിൾ ചവിട്ടി വരുന്ന മെലിഞ്ഞു നീണ്ട ‘പയ്യൻ നേതാവി’നെ ഇന്നത്തെ പല മുതിർന്ന നേതാക്കൾക്കും ഓർമയുണ്ട്. ‘നന്ദപ്പൻ’ എന്നായിരുന്നു അടുപ്പമുള്ളവർ അക്കാലത്ത് ടി.ജി.നന്ദകുമാറിനെ വിളിച്ചിരുന്നത്.

കൊച്ചി∙ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ടീഷർട്ടും ധരിച്ച് സൈക്കിൾ ചവിട്ടി വരുന്ന മെലിഞ്ഞു നീണ്ട ‘പയ്യൻ നേതാവി’നെ ഇന്നത്തെ പല മുതിർന്ന നേതാക്കൾക്കും ഓർമയുണ്ട്. ‘നന്ദപ്പൻ’ എന്നായിരുന്നു അടുപ്പമുള്ളവർ അക്കാലത്ത് ടി.ജി.നന്ദകുമാറിനെ വിളിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ടീഷർട്ടും ധരിച്ച് സൈക്കിൾ ചവിട്ടി വരുന്ന മെലിഞ്ഞു നീണ്ട ‘പയ്യൻ നേതാവി’നെ ഇന്നത്തെ പല മുതിർന്ന നേതാക്കൾക്കും ഓർമയുണ്ട്. ‘നന്ദപ്പൻ’ എന്നായിരുന്നു അടുപ്പമുള്ളവർ അക്കാലത്ത് ടി.ജി.നന്ദകുമാറിനെ വിളിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ടീഷർട്ടും ധരിച്ച് സൈക്കിൾ ചവിട്ടി വരുന്ന മെലിഞ്ഞു നീണ്ട ‘പയ്യൻ നേതാവി’നെ ഇന്നത്തെ പല മുതിർന്ന നേതാക്കൾക്കും ഓർമയുണ്ട്. ‘നന്ദപ്പൻ’ എന്നായിരുന്നു അടുപ്പമുള്ളവർ അക്കാലത്ത് ടി.ജി.നന്ദകുമാറിനെ വിളിച്ചിരുന്നത്. എളമക്കര കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. 1984–86 കാലഘട്ടത്തിൽ നടന്ന ഒരു കോർപറേഷൻ തിരഞ്ഞെടുപ്പോടു കൂടിയാണ് നന്ദകുമാറിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നത്. ഈ തിരഞ്ഞെടുപ്പിൽ നന്ദകുമാര്‍ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്നും എന്നാൽ ഇതിനോട് എതിർപ്പ് ഉയർന്നതിനെ തുടർന്ന് സീറ്റ് നിഷേധിക്കപ്പെട്ടുവെന്നും അക്കാലത്തെ നേതാക്കൾ ഓർമിക്കുന്നു. പിന്നാലെ നന്ദകുമാർ ഒരുപറ്റം ആളുകളുമായി വന്നു. എന്നാൽ സീറ്റ് തരാൻ പറ്റില്ലെന്ന് ഡിസിസി ഭാരവാഹികളും സ്വരം കടുപ്പിച്ചതോടെ നന്ദകുമാർ ഇറങ്ങിപ്പോയി, അതോടെ സജീവ രാഷ്ട്രീയ പ്രവർത്തനവും അവസാനിച്ചു. എന്നാൽ കേരള രാഷ്ട്രീയത്തിന്റെ പിൻസീറ്റിൽ നന്ദകുമാർ സ്ഥിര സാന്നിധ്യമായി. 

കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശേഷം പിന്നീട് നന്ദകുമാറിനെ കാണുന്നതിനെ കുറിച്ച് ഒരു നേതാവ് പറഞ്ഞത് ഇങ്ങനെ – ‘‘ഞാൻ പിന്നീട് കാണുന്നത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമൊക്കെ ഉള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസ്സിൽ സഫാരി സ്യൂട്ടൊക്കെ അണിഞ്ഞ് ബ്രീഫ്കേസുമായി അദ്ദേഹം ഇരിക്കുന്നതാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ മാത്രമേ അയാൾ ഇരിക്കൂ’’. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്ര വഴിയാണ് പല പ്രമുഖരുമായും അടുക്കുന്നത് എന്ന ആരോപണത്തെ കുറിച്ച് നന്ദകുമാർ തന്നെ പിന്നീട് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലും പറഞ്ഞത്, താൻ പിന്നിലെ സീറ്റിൽ മാത്രമേ ഇരിക്കാറുള്ളൂ എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തലേ ദിവസം ആരംഭിച്ച രാഷ്ട്രീയ ചർച്ചയിൽ കേന്ദ്ര സ്ഥാനത്തുമെത്തി. അതോടെ എല്ലാവരും ചോദിച്ചു; ആരാണ് ഈ ടി.ജി.നന്ദകുമാർ?

പ്രകാശ് ജാവഡേക്കർ, ഇ.പി.ജയരാജൻ, ദല്ലാൾ നന്ദകുമാർ
ADVERTISEMENT

ആലപ്പുഴക്കാരൻ, താമസം കൊച്ചിയിൽ, പ്രവർത്തനം ഡൽഹിയിൽ 

സാധാരണ കുടുംബത്തിലാണ് നന്ദകുമാറിന്റെ ജനനം. ആലപ്പുഴ നെടുമുടി താന്നിക്കല്‍ ഗോപിനാഥന്‍ നായരുടെയും വീട്ടമ്മയായ ശാന്താകുമാരിയുടെയും രണ്ടു മക്കളിലൊരാൾ. 1977-ല്‍ അച്ഛന്‍ ഗോപിനാഥന്‍ നായരുടെ മരണശേഷമാണ് നന്ദകുമാർ തന്റെ പ്രവർത്തന മേഖല കൊച്ചി നഗരത്തിലേക്ക് മാറ്റുന്നത്. പിന്നീട് ചെറുകിട രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തി.  ഇപ്പോള്‍ എറണാകുളം വെണ്ണലയിലാണ് താമസം. വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രസമിതിയുടെ ചെയര്‍മാനുമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ ഈ ക്ഷേത്രത്തിൽ വച്ച് നന്ദകുമാറിന്റെ  അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി.ജയരാജൻ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന കെ.വി.തോമസ് ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘‘ആ ക്ഷേത്രത്തിലെ പരിപാടികൾക്ക് മുൻപും പോകാറുള്ളതാണ്. അവിടെ എത്തിയപ്പോൾ ക്ഷേത്രസമിതി ഭാരവാഹിയായി നന്ദകുമാറുണ്ട്. ഇ.പി. വരുന്നുണ്ട്, കണ്ടിട്ടു പോകാം എന്നു പറഞ്ഞു, അങ്ങനെ അവിടെ തങ്ങിയതാണ്’’.

ടി.ജി. നന്ദകുമാർ

‘‘പിതാവ് ഗോപിനാഥൻ നായർ പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയിരുന്നു. പിതാവ് മരിക്കുമ്പോൾ എനിക്ക് 7 വയസ്സാണ്. അതോടെ വലിയ ശൂന്യതയിലേക്കാണ് ഞങ്ങൾ വീണത്. പശുവിനെ കറന്നും പാലു കൊണ്ടു പോയി കൊടുത്തും ഒക്കെയായിരുന്നു ജീവിതം’’, നന്ദകുമാർ പറഞ്ഞു. ‘‘ഇതിനിടെയാണ് ആദ്യമായി ഡല്‍ഹിയില്‍ പോകുന്നത്. ഡല്‍ഹിയിൽ ചെന്നിറങ്ങുന്ന ദിവസമാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്. കലാപമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞതോടെ അന്നു രാത്രി അവിടെ നിന്നു മടങ്ങി. അതിനു മുൻപു തന്നെ തീൻമൂർത്തിയും രാഷ്ട്രപതി ഭവനുമൊക്കെ കണ്ടിരുന്നു. പെട്ടെന്ന് തിരിച്ചു പോന്നെങ്കിലും ഡൽഹി ഒരുപാട് അവസരങ്ങളുള്ള സ്ഥലമാണ് എന്നെനിക്ക് മനസ്സിലായി.1989ൽ രാജീവ് ഗാന്ധി ദേശിയോദ്ഗ്രഥന ക്യാംപിനു രൂപം കൊടുത്തു. ഞാനും കയറിപ്പറ്റി. ഒരാഴ്ച ഡല്‍ഹിയിൽ നിന്നു, ഹിന്ദി പഠിക്കാൻ ശ്രമിച്ചു. അവിടെ നിന്നാണ് എന്റെ യാത്രയുടെ ആരംഭം. 

മുകേഷ് അംബാനി
ADVERTISEMENT

ഇതിനിടെ മുകേഷ് അംബാനിയിലേക്ക് എത്തപ്പെടാൻ ഒരാൾ വഴി സാധിച്ചു. അങ്ങനെയാണ് റിലയൻസ് ഫ്രഷ് വിഷയത്തിൽ ഇടപെടുന്നത്. വി.എസ്.അച്യുതാനന്ദനെ അതിനു മുൻപു തന്നെ അറിയാമായിരുന്നു. മാരാരിക്കുളം തോൽവിക്കു ശേഷം വിഎസ് തിരഞ്ഞെടുപ്പു കേസിനു പോകുന്നു. ആ കേസ് ഞങ്ങളെ അടുപ്പിച്ചു. കേവലം സാങ്കേതികതയുടെ പേരിൽ ഹർജി തള്ളാൻ പാടില്ല എന്ന സുപ്രീം കോടതി വിധി വന്നതോടെ വിഎസുമായുള്ള അടുപ്പം മുറുകി. റിലയൻസ് ഫ്രഷ് കാര്യം നടത്തി എടുത്തതോടെയാണ് ഗൗതം അദാനിയുടെ അടുത്തേക്കുള്ള വാതിൽ തുറക്കപ്പെടുന്നത്.  2009ലാണ് എനിക്ക് യുഎസ് വീസ കിട്ടുന്നത്. പിന്നീട് പ്രവര്‍ത്തനങ്ങൾ യുഎസും ദുബായും കേന്ദ്രീകരിച്ചായി. ഞാൻ ഒന്നും മറക്കില്ല, കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ എങ്ങനെയോ എന്റെ ഓർമയിലിരിക്കും. അതുകൊണ്ടായിരിക്കാം പ്രാക്ടിക്കലായി പല കാര്യങ്ങളെയും സമീപിക്കാൻ പറ്റുന്നത്’’–  നന്ദകുമാർ വ്യക്തമാക്കി. 

റിലയൻസ് ഫ്രഷിലൂടെ തുടക്കം, വിവാദങ്ങളുടെ സ്ഥിരം നിഴൽ 

റിലയൻസ് ഫ്രഷിനു വേണ്ടി രംഗത്തു വന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലായിരുന്നു നന്ദകുമാർ ജനശ്രദ്ധയിൽ എത്തിയത്. റിലയൻസ് ഫ്രഷ് കേരളത്തിൽ ഔട്ട്ലെറ്റുകള്‍ തുറക്കുന്നതു സംബന്ധിച്ച് എതിർപ്പുകൾ നിലനിൽക്കുന്ന കാലം. റിലയൻസിനു വേണ്ടി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പോയി കാണുകയും തെറ്റിദ്ധാരണകൾ നീക്കുകയും ചെയ്തു എന്ന് നന്ദകുമാർ പിന്നീട് പറഞ്ഞിട്ടുണ്ട്. അപ്പോൾ എങ്ങനെയാണ് നന്ദകുമാറിന് വിഎസിന് അടുക്കൽ എത്താൻ പറ്റിയത്? ചില ഫോൺകോളുകൾ എന്നായിരുന്നു നന്ദകുമാറിന്റെ മറുപടി. അതോടെ കോര്‍പറേറ്റ് മേഖലയയ്ക്കു വേണ്ടി രാഷ്ട്രീയ നേതൃത്വത്തിന്റെ അടുക്കൽ ചരടുവലികൾ നടത്തുന്ന ആൾ എന്ന നിലയിൽ നന്ദകുമാർ പതിയെ വേരുറപ്പിച്ചു. പിന്നാലെ ആയിരുന്നു വി.എസ്.അച്യുതാനന്ദൻ സര്‍ക്കാരിനെ വിവാദത്തിന്റെ മുൾമുനയിലാക്കിയ ഡേറ്റ സെന്റർ കൈമാറ്റം എന്ന വിവാദ നടപടി ഉണ്ടാകുന്നത്. റിലയൻസ് ഫ്രഷ് മുകേഷ് അംബാനിക്കു വേണ്ടി ആയിരുന്നു എങ്കിൽ ‍‍ഡേറ്റ സെന്ററിനു വേണ്ടി നന്ദകുമാറിനെ ചർച്ചകൾക്ക് നിയോഗിച്ചത് അനിൽ അംബാനിയുടെ ഗ്രൂപ്പായിരുന്നു. 

വി.എസ്. അച്യുതാനന്ദൻ
ADVERTISEMENT

2009ൽ ഡേറ്റ സെന്ററിന്റെയും അതിന്റെ 3 നെറ്റ്‍വർക്ക് ഓപ്പറേറ്റിങ് സെന്ററുകളുടെയും നടത്തിപ്പ് ചുമതല റിലയൻസ് കമ്യൂണിക്കേഷൻസിന് ലഭിച്ചു. ഇതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു. വിഷയത്തിൽ നന്ദകുമാറിന്റെ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ച് പി.സി.ജോർജ് രംഗത്തെത്തി. വിഎസ് സര്‍ക്കാർ മാറി ഉമ്മൻ ചാണ്ടി സർക്കാർ വന്നതോടെ അനേകം കടമ്പകളും ആരോപണങ്ങൾക്കുമെല്ലാം ഒടുവിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. വിഎസിനൊപ്പം നന്ദകുമാറും കൂട്ടു പ്രതിയായി.

സിബിഐ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഡേറ്റ സെന്റർ കൈമാറ്റത്തിൽ ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ല എന്നായിരുന്നു. വിഎസിനെയും നന്ദകുമാർ ഉള്‍പ്പെടെയുള്ളവരെയും കുറ്റവിമുക്തരാക്കി. ഇതിനിടെ, ഇടമലയാർ കേസ് സംബന്ധിച്ചും നന്ദകുമാറിന്റെ പേര് ഉയർന്നു വന്നു. വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ഇരുചേരികളിലായി നിലയുറപ്പിച്ച സിപിഎം വിഭാഗീയതയുടെ കാലത്തും പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരന്നു നന്ദകുമാറിന് വിഎസിനോടുള്ള അടുപ്പം. ലാവ്‍ലിൻ‍ കേസ് സിബിഐക്ക് വിട്ടതിനു പിന്നിൽ നന്ദകുമാറാണെന്ന് സിപിഎം നിയോഗിച്ച പി.കരുണാകരൻ അന്വേഷണ കമ്മിഷൻ ആരോപിച്ചിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽനിന്ന് ജെ.മെഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നു എന്ന ആരോപണങ്ങൾ പുറത്തു വന്നപ്പോഴും നന്ദകുമാറിന്റെ പേര് ഉയർന്നു കേട്ടു. വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിനു ലഭിക്കുന്നതിനു പിന്നിലും എതിർപ്പുകൾ കുറയ്ക്കുന്നതിനു പിന്നിലും നന്ദകുമാറാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. 2015ൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിക്കാനെത്തിയ ഗൗതം അദാനിയേയും മകൻ കരൺ അദാനിക്കും ഒപ്പമുണ്ടായിരുന്നത് നന്ദകുമാറായിരുന്നു. സോളർ കേസിൽ‍ കഴിഞ്ഞ വർഷം സിബിഐ സമർപ്പിച്ച റിപ്പോർട്ടാണ് മറ്റൊന്ന്.  ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ ‘25 പേജ് കത്തി’നു പിന്നിൽ വിവാദ ദല്ലാളായിരുന്നു എന്നായിരുന്നു സിബിഐ റിപ്പോർട്ട് പറയുന്നത്.

2016ലെ തിരഞ്ഞെടുപ്പിന് മുൻപു വിഎസിന്റെയും പിണറായി വിജയന്റെയും അറിവോടെയാണ് ഈ കത്ത് പുറത്തു വിട്ടതെന്നും ഇതു പുറത്തു വരണമെന്ന് കോൺഗ്രസിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്കും താൽപര്യമുണ്ടായിരുന്നു എന്നുമാരോപിച്ച് നന്ദകുമാർ കളം കൊഴുപ്പിച്ചു. വലിയ കോളിളക്കങ്ങൾ ഈ സംഭവങ്ങളുണ്ടാക്കിയെങ്കിലും വൈകാതെ ഇതെല്ലാം തേഞ്ഞുമാഞ്ഞു പോയി. നന്ദകുമാറിനെ പിന്നെ കേരളം കേൾക്കുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ്. എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി.ജയരാജനെ അടുത്ത സുഹൃത്തായി വിശേഷിപ്പിക്കുകയും ബിജെപി നേതാവ് ശോഭ സുരേന്ദ്രന് ഭൂമി ഇടപാടു നടത്താൻ 10 ലക്ഷം രൂപ കൊടുക്കുകയും തുടങ്ങി നന്ദകുമാർ കെട്ടഴിച്ചുവിട്ട വിവാദങ്ങൾക്ക് ഇപ്പോഴും ശമനമില്ല.

English Summary:

Dallal TG Nandakumar and Kerala politics