പത്തനംതിട്ട ∙ കേരളം കടന്നുപോകുന്നത് കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടു കാലത്തിലൂടെ. സംസ്ഥാനത്തെ താപനിലയുടെ കണക്കുകൾ യഥാക്രമം 95 പേർസന്റൈലിനും 98 പേർസന്റൈലിനും മുകളിലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഒരു പ്രദേശത്ത് മുപ്പതോ നാൽപ്പതോ വർഷത്തിനിടെ ഏതാനും ദിവസങ്ങളിൽ മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കേരളം കടന്നുപോകുന്നത് കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടു കാലത്തിലൂടെ. സംസ്ഥാനത്തെ താപനിലയുടെ കണക്കുകൾ യഥാക്രമം 95 പേർസന്റൈലിനും 98 പേർസന്റൈലിനും മുകളിലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഒരു പ്രദേശത്ത് മുപ്പതോ നാൽപ്പതോ വർഷത്തിനിടെ ഏതാനും ദിവസങ്ങളിൽ മാത്രം അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂടിന്റെ അളവുകൾ ചേർത്ത കണക്കിനെയാണ് 95 മുതൽ 98 പേർസന്റൈലിനു മുകളിലുള്ളത് എന്നതുകൊണ്ട് അർഥമാക്കുന്നത്. 98 പേർസന്റൈലിൽ ചൂട് എത്തിയെന്നു പറഞ്ഞാൽ കേരളത്തിൽ കഴിഞ്ഞ 33 വർഷമായി ഈ ദിവസം അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂടിനൊപ്പം എത്തിയിരിക്കുന്നു ഇപ്പോഴത്തെ ചൂട് എന്ന് അർഥം.

ഇന്നലെ താപമാപിനികളിൽ ചൂട് 98 പേർസന്റൈലിൽ എത്തിയ സ്ഥലങ്ങൾ: തിരുവനന്തപുരം (36.3), ആലപ്പുഴ ((37.7), കോട്ടയം (36), കൊച്ചി വിമാനത്താവളം (36.3), തൃശൂരിലെ വെള്ളാനിക്കര (36.6), കോഴിക്കോട് (38.1), ആലപ്പുഴയിൽ പതിവിലും 4.1 ഡിഗ്രിയും കോഴിക്കോട്ട് 3.7 ഡിഗ്രിയും ചൂട് പതിവിലും കൂടുതലാണ്. ഇതിൽ ആലപ്പുഴയിൽ അനുഭവപ്പെട്ട 37.7 ഡിഗ്രി ചൂട് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ഉയർന്ന മേയ് മാസ താപനിലയാണ്. വരും ആഴ്ചകളിലും തൽസ്ഥിതി തുടർന്നാൽ ചൂട് വീണ്ടും റെക്കോർ‍ഡുകൾ കടന്നേക്കും. തീരത്തോടു ചേർന്നു കിടക്കുന്നതിനാൽ താപനില അത്ര ഉയരാറില്ലെന്നതായിരുന്നു ആലപ്പുഴയുടെ കാലാവസ്ഥാ ചരിത്രം. 

ADVERTISEMENT

മേയ് മാസത്തിൽ കേരളത്തിൽ ചൂട് കുറയേണ്ടതായിരുന്നു. വേനൽമഴയിലെ 67% കുറവാണു പതിവു തെറ്റിച്ചിരിക്കുന്നത്. ശരാശരി 28 ഡിഗ്രിയിൽ നിൽക്കേണ്ട കടൽ താപനില 30– 32 ഡിഗ്രി സെൽഷ്യസി‍ൽ തുടരുന്നതും അന്തരീക്ഷത്തിലെ ഈർപ്പ തോത് ഉയർന്നു നിൽക്കുന്നതുമാണ് ഉഷ്ണതരംഗത്തിനു പിന്നിലെ മറ്റു കാരണങ്ങൾ. ചൊവ്വാഴ്ചയോടെ മഴ എത്തുമെന്ന പ്രവചനമാണ് ഏക ആശ്വാസം.

English Summary:

Scorching heat continue in Kerala