ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ ഷിബിനയെന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി ന്യൂനപക്ഷ

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ ഷിബിനയെന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി ന്യൂനപക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ ഷിബിനയെന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി ന്യൂനപക്ഷ കമ്മിഷൻ. റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദമായ റിപ്പോർട്ട് നൽകണമെന്നുമാണ് നിർദേശം. ആലപ്പുഴയിൽ നടത്തിയ സിറ്റിങ്ങിലാണ് റിപ്പോർട്ട് തള്ളിയത്.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത ന്യൂനപക്ഷ കമ്മിഷൻ‌, മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ചികിത്സാപിഴവ് മൂലമല്ല യുവതി മരിച്ചതെന്നായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. കഴിഞ്ഞ ഞായറാഴ്ച യുവതി മരിച്ചതിനെ തുടർന്ന് ആഭ്യന്തര അന്വേഷണ കമ്മിഷനെ നിയമിച്ചു.

ഡോക്ടർമാർ, നഴ്സുമാർ‌ എന്നിവരിൽ‌നിന്നു മൊഴിയെടുത്ത ശേഷം സൂപ്രണ്ടിനു റിപ്പോർട്ട് സമർപ്പിച്ചു. ഇതേ റിപ്പോർട്ടാണ് സൂപ്രണ്ട് ന്യൂനപക്ഷ കമ്മിഷനു നൽകിയത്. റിപ്പോർട്ട് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

The report of the Medical College Superintendent was rejected by the Minorities Commission